»   » കോക്ക്‌ടെയിലിന്റെ ലഹരിയില്‍ ജയസൂര്യ

കോക്ക്‌ടെയിലിന്റെ ലഹരിയില്‍ ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam
Jayasurya
എന്തും ചെയ്യാന്‍ തയാര്‍, മറ്റു നായക നടന്‍മാരില്‍ നിന്നും ജയസൂര്യയെ മാറ്റിനിര്‍ത്തുന്നത് അതാണ്. നായകനാവണമെന്ന വലിയ നിര്‍ബന്ധമില്ല, അഭിനയസാധ്യതയുള്ള കഥാപാത്രമാണെങ്കില്‍ വില്ലനോ, രണ്ടാം നായകനായോ അഭിനയിക്കാന്‍ ജയന്‍ തയാറാണ്. ഇത് തന്നെയാണ് ഈ നടന്റെ വിജയരഹസ്യവും.

2010ലും വൈവിധ്യപൂര്‍ണമായ റോളുകളാണ് ജയസൂര്യയെ തേടിയെത്തിയത്. ഹാപ്പി ഹസ്ബന്‍ഡ്, നല്ലവന്‍, കോക് ടെയില്‍ ഫോര്‍ ഫ്രണ്ട്‌സ്. ഇതില്‍ നല്ലവന്‍ ഒഴികെയുള്ള സിനിമകളില്‍ നായകപദവി പങ്കിടുകയോ ക്യാരക്ടര്‍ റോളുകളോ ആണ് ജയസൂര്യ കൈകാര്യം ചെയ്തത്.

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഹാപ്പി ഹസ്ബന്‍ഡ് സൂപ്പര്‍ വിജയമായപ്പോള്‍ സജിയുടെ തന്നെ ഫോര്‍ ഫ്രണ്ട്‌സ് ദുരന്തമായി. ഏറെ ത്യാഗങ്ങള്‍ സഹിച്ച് ജയസൂര്യ അഭിനയിച്ച നല്ലവന്‍ പക്ഷേ അദ്ദേഹത്തിന് ഓര്‍ക്കാന്‍ താത്പര്യമില്ലാത്ത ചിത്രമായി. വ്യത്യസ്തമായ കഥ തന്നെയായിരുന്നു നല്ലവനിലേക്ക് ജയസൂര്യയെ ആകര്‍ഷിച്ചത്. എന്നാല്‍ സംവിധായകന്‍ അജി ജോണിന് കഥയുടെ കരുത്ത് ക്യാമറയിലേക്ക് ആവാഹിയ്ക്കാനായില്ല. അങ്ങനയെ സിനിമയ്ക്ക് വേണ്ടി തല മുണ്ഡനം ചെയ്ത് പ്രത്യേക ഗെറ്റപ്പിലെത്തിയ ജയന്റെ അധ്വാനം പാഴായി.

എന്നാല്‍ കോക് ടെയിലിലെ വില്ലനിസം നിഴലിയ്ക്കുന്ന കഥാപാത്രത്തിലൂടെ ജയസൂര്യ സ്‌കോര്‍ ചെയ്തു. കനേഡിയന്‍ ചിത്രമായ ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍ അനൂപ് മേനോന്‍ മലയാളീകരിച്ചപ്പോള്‍ അദ്ദേഹം മനസ്സില്‍ കണ്ട പ്രകടനം പുറത്തെടുക്കാന്‍ തന്നെ ജയസൂര്യയ്ക്ക് കഴിഞ്ഞു.
അടുത്ത പേജില്‍
ജയറാമിന്റെ കഥ തുടരുന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam