»   » തലവര തെളിയുന്ന ദിലീപ്

തലവര തെളിയുന്ന ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
മലയാളിയുടെ അയല്‍പക്കത്തെ പയ്യന് ഏറെ സന്തോഷിയ്ക്കാവുന്ന വര്‍ഷമാണ് കടന്നു പോകുന്നത്. പോയവര്‍ഷങ്ങളില്‍ നേരിട്ട വരള്‍ച്ചയ്ക്ക് ശേഷം വിജയങ്ങള്‍ വീണ്ടും ദിലീപിനെ തേടിയെത്തുകയാണ്. ഈ വിജയങ്ങള്‍ ദിലീപിന് നല്‍കുന്ന സന്ദേശം ഇതാണ്, അയല്‍പക്കത്തെ പയ്യനില്‍ നിന്നും ജനം പ്രതീക്ഷിയ്ക്കുന്നത് ആക്ഷനും സീരിയസ്സുമൊന്നുമല്ല, മറിച്ച് നര്‍മത്തില്‍ ചാലിച്ച ചെറിയ കുടുംബകഥകളാണ്. ദിലീപും ഇത് തിരിച്ചറിഞ്ഞിരിയ്ക്കുന്നു.

ബോഡിഗാര്‍ഡ്, ആഗതന്‍, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നിങ്ങനെ അഞ്ച് സിനിമകളാണ് ദിലീപിന് ഈ വര്‍ഷമുള്ളത്. ഇതില്‍ ആഗതനും ബോഡിഗാര്‍ഡും പരാജയം രുചിച്ചു. ബാക്കി മൂന്നും വിജയപ്പട്ടികയില്‍ ദിലീപിന് എഴുതിച്ചേര്‍ക്കാം.

പരാജയപ്പെടേണ്ട ഒരു ചിത്രമായിരുന്നില്ല ബോഡിഗാര്‍ഡ്, നിര്‍മാണത്തിലെ പാളിച്ചകളാണ് ആ സിനിമയ്ക്ക് വിനയായത്. ഇതൊക്കെ പരിഹരിച്ചിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ടോപ് ഹിറ്റുകളിലൊന്നായി ബോഡിഗാര്‍ഡ് മാറുമായിരുന്നു. കമലും ദിലീപും ഒന്നിച്ച ആഗതനില്‍ ദിലീപ് സീരിയസ് വേഷമണിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ല. എന്നാല്‍ പാപ്പി അപ്പച്ചയും കാര്യസ്ഥനും ഇപ്പോള്‍ മേരിയ്ക്കുണ്ടൊരു കുഞ്ഞാടും ദിലീപിന് സന്തോഷിയ്ക്കാനുള്ള വകുപ്പുകള്‍ നല്‍കുന്നു. ഈ നിലയ്ക്ക് മുന്നോട്ടുപോയാല്‍ പുതുമുഖങ്ങളും എതിരാളികളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിയ്ക്കാന്‍ ദിലീപിന് നിഷ്പ്രയാസം കഴിയും.

ഇതിനെല്ലാം പുറമെ ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് നിര്‍മിയ്ക്കാന്‍ ദിലീപ് കാണിച്ച ധൈര്യം പ്രശംസിച്ചേ മതിയാവൂ. റിസ്‌ക്കെടുത്തതിനുള്ള സാമ്പത്തിക നേട്ടവും ദിലീപിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.
അടുത്ത പേജില്‍
തമ്മില്‍ ഭേദം മമ്മൂട്ടി!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam