»   » ഫേസ്ബുക്കില്‍ മമ്മൂട്ടിയെ വെല്ലാനാരുണ്ട്?

ഫേസ്ബുക്കില്‍ മമ്മൂട്ടിയെ വെല്ലാനാരുണ്ട്?

Posted By:
Subscribe to Filmibeat Malayalam
Mammootty facebook page
ഫേസ്ബുക്കിലെ മോളിവുഡ് സൂപ്പര്‍താരമാരെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഒന്നാലോചിയ്‌ക്കേണ്ടി വരും. ഓണ്‍ലൈനില്‍ ആരാധകരുടെ എണ്ണത്തിന്റെ കാര്യമെടുക്കുമ്പോള്‍ എന്നും മോഹന്‍ലാലിന് പിന്നിലാണ് മമ്മൂട്ടിയ്ക്ക് സ്ഥാനം. ഓണ്‍ലൈന്‍ വോട്ടെടുപ്പുകളില്‍ ലാലിനെപ്പോഴും മുന്‍തൂക്കം ലഭിയ്ക്കുന്നതിന് പ്രധാന കാരണവും ഇതുതന്നെ.

എന്നാല്‍ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. മലയാളത്തിലെ മറ്റെല്ലാ താരങ്ങളെക്കാളും ബഹുദൂരം മുന്നിലാണ് മമ്മൂക്ക. ഫേസ്ബുക്കില്‍ കൂട്ടുകാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത് 'ഫാസിനേറ്റിങ് 100000' എന്നെഴുതിയ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് മമ്മൂട്ടി ആഘോഷിയ്ക്കുന്നത്.

കൃത്യമായി പറഞ്ഞാല്‍ 116,054 പേര്‍ മമ്മൂട്ടിയെ ഇപ്പോള്‍ ഫേസ്ബുക്കില്‍ പിന്തുടരുന്നുണ്ട്. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ കൂട്ടുകാരുള്ള മലയാളി താരമാണ് മമ്മൂട്ടിയെന്നും നടന്റെ ആരാധകര്‍ അവകാശപ്പെടുന്നു.

മറ്റുള്ള നടന്മാരില്‍ നിന്നും വ്യത്യസ്തമായി എല്ലാ ദിവസവും തന്റെ ഫേസ്ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്യുമെന്നതാണ് മമ്മൂട്ടിയുടെ പ്രത്യേകത. മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ചരമവാര്‍ഷിക ദിനത്തില്‍ അവരുടെ ഓര്‍മകള്‍ തുടിയ്ക്കുന്ന പഴയകാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും ഈ ടെക്‌സാവി മറക്കാറില്ല.

ആരാധകക്കൂട്ടായ്മ മാത്രമല്ല ഫേസ്ബുക്കിലൂടെ മമ്മൂട്ടി ലക്ഷ്യമിടുന്നത്. നാട്ടിലെ ഒരുപാട് കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാനും ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നടന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാരുണ്യ പദ്ധതി കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഫേസ്ബുക്കിലൂടെ അറിഞ്ഞ അബുദാബിയിലെ ഷെര്‍വുഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൂപ്പ് ഒരു കോടി രൂപയുടെ സഹായമാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ഇവരുടെ വാഗ്ദാനം താരത്തെ തേടിയെത്തിയതും ഫേസ്ബുക്ക് വഴിതന്നെയായിരുന്നു.

നൂറ് കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായവുമായി വേറെയും ഒരുപാട് സുമനസ്സുകള്‍ ഫേസ്ബുക്കിലൂടെ മമ്മൂട്ടിയെ തേടിയെത്തി. ഒരു ലക്ഷം കടന്നതിന്റെ ആഘോഷം എറണാകുളത്ത് നടത്താനാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

English summary
Super star Mammootty who is most active on social networking site Facebook has crossed 1 lakh fans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam