»   » മീരാ ജാസ്മിന്‍-രാജേഷ് വിവാഹം ഉടന്‍

മീരാ ജാസ്മിന്‍-രാജേഷ് വിവാഹം ഉടന്‍

Posted By: Staff
Subscribe to Filmibeat Malayalam
Meera and Rajesh
നടി മീരാ ജാസ്മിനും മാന്‌ഡൊലിന്‍ വിദഗ്ധന്‍ യു രാജേഷും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

നേരത്തേ ഇവരുടെ വിവാഹം നടന്നെന്നും പിന്നീട് ഇവര്‍ തമ്മിലുള്ള പ്രണയം പരാജയപ്പെട്ടുവെന്നുമെല്ലാം ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായില്ലെന്നു മാത്രമല്ല എത്രയും പെട്ടെന്ന് വിവാഹിതരാകാന്‍ തീരുമാനിയ്ക്കുകയും ചെയ്തിരിക്കുകയാണ്.

രാജേഷ് തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വിവാഹശേഷം അഭിനയം തുടരണമോയെന്ന കാര്യം മീരയ്ക്കുതന്നെ തീരുമാനിയ്ക്കാമെന്നും രാജേഷ് പറയുന്നു.

വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ അതുണ്ടാകുമെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. വിവാഹശേഷം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മീരയ്ക്ക് അതാവാം, അല്ലെങ്കില്‍ സ്വസ്ഥമായി വീട്ടിലിരിക്കുകയുമാവാം- രാജേഷ് പറയുന്നു.

സഹോദരനും പ്രശസ്ത മാന്‍ഡൊലിന്‍ സംഗീതകാരനുമായ ശ്രീനിവാസുമൊത്ത് കേരളത്തില്‍ സംഗീത പരിപാടിക്കായി എത്തിയപ്പോഴാണ് രാജേഷ് മനസ്സുതുറന്നത്. മീരയുമായുള്ള അടുപ്പം രാജേഷ് പരസ്യമായി തുറന്നുസമ്മതിക്കുന്നതും ആദ്യമായാണ്.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലക്കാരനാണ് രാജേഷ്. ഇപ്പോള്‍ സ്ഥിരതാമസം ചെന്നൈയില്‍. തിരുവല്ല സ്വദേശിയാണ് മീര.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam