പാതിരാമണല്‍: പത്മകുമാര്‍ പൃഥ്വി ടീം വീണ്ടും

By Staff

മലയാളത്തിലെ മികച്ച യുവ സംവിധായകന്‍മാരിലൊരാളായ പത്മകുമാര്‍ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക്‌ കടക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ പരുന്തിന്റെ പരാജയമേല്‌പിച്ച ആഘാതത്തില്‍ നിന്നും മുക്തനായാണ്‌ പത്മകുമാര്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നത്‌.

ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയൊരുക്കുന്ന 'പാതിരാമണല്‍' എന്ന ചിത്രത്തില്‍ നായകനാവുന്നത്‌ സംവിധായകന്റെ പ്രിയ താരമായ പൃഥ്വിരാജ്‌ തന്നെയാണ്‌. പ്രതികാരത്തിന്റെ കഥ പറയുന്ന പാതിരാമണലില്‍ കക്കാവാരല്‍ തൊഴിലാളിയയാ ജീവന്‍ എന്ന കഥാപാത്രത്തെയാണ്‌ പൃഥ്വി അവതരിപ്പിയ്‌ക്കുന്നത്‌. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

ആഗസ്റ്റ്‌ ആദ്യവാരം ചിത്രീകരണം ആരംഭിയ്‌ക്കുന്ന ചിത്രത്തില്‍ കലാഭവന്‍ മണി, സലീം കുമാര്‍, നെടുമുടി വേണു, മണിക്കുട്ടന്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, മുരളി എന്നിവരും അഭിനയിക്കുന്നുണ്ട്‌. ബാര്‍ബോ ഫിലിംസിന്റെ ബാനറില്‍ ഷാജി നടേശനാണ്‌ പാതിരാമണല്‍ നിര്‍മ്മിയ്‌ക്കുന്നത്‌. ഇതിന്‌ പുറമെ മോഹന്‍ലാലിനെ നായകനാക്കി ശിക്കാര്‍ എന്ന ചിത്രവും പത്മകുമാര്‍ ഈ വര്‍ഷം സംവിധാനം ചെയ്‌തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X