»   » മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടും പത്മപ്രിയ

മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടും പത്മപ്രിയ

Posted By:
Subscribe to Filmibeat Malayalam
Padmapriya
മമ്മൂട്ടിയും ലാലും ഒന്നിയ്ക്കുന്ന കോബ്രയില്‍ നടി പത്മപ്രിയയും അഭിനയിക്കുന്നു. കോട്ടയം ബ്രദേഴ്‌സ് എന്ന കോബ്ര സംവിധാനം ചെയ്യുന്നത് ലാലാണ്. ലക്ഷ്മി റായിയാണ് ചിത്രത്തിലെ മറ്റൊരു നായിക.

നര്‍മ്മത്തില്‍ പൊതിഞ്ഞ ആക്ഷന്‍ ത്രില്ലറായ ഈ ചിത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന രാജ, ലാല്‍ അവതരിപ്പിക്കുന്ന കരി എന്നിവരുടെ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

പത്മപ്രിയ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു. ബ്ലസ്സിച്ചിത്രമായ കാഴ്ചയിലെ അമ്മവേഷത്തിലൂടെയെത്തിയ പത്മപ്രിയയെ ഏറെ ഇഷ്ടത്തോടുകൂടിയാണ് മലയാളം സ്വീകരിച്ചത്.

മമ്മൂട്ടിയുടെയും ലാലിന്റെയുമെല്ലാം നായികയാകാന്‍ പക്വതയുള്ള ഒരു നടിയെന്ന ഇമേജായിരുന്നു ആദ്യവേഷം പത്മപ്രിയയ്ക്ക് നല്‍കിയത്. പിന്നീട് മമ്മൂട്ടി നായകനായ രാജമാണിക്യത്തിലും പത്മപ്രിയ മമ്മൂട്ടിയുടെ നായികയായെത്തി. പിന്നീട് പഴശ്ശിരാജയിലും മമ്മൂട്ടിയ്‌ക്കൊപ്പം പത്മപ്രിയ നല്ലൊരു റോള്‍ ചെയ്തിരുന്നു.

കോട്ടയം ബ്രദേഴ്‌സ് എന്നായിരുന്നു ലാല്‍ ആദ്യം ഈ ചിത്രത്തിന് പേരിട്ടത്. എന്നാല്‍ മോഹന്‍ലാലിന്റെ ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിന്റെ പേരുമായി സാമ്യമുണ്ടാകേണ്ടെന്നുകരുതി പിന്നീട് പേര് കോബ്രയെന്നാക്കി മാറ്റുകയായിരുന്നു.

സലിം കുമാര്‍, ലാലു അലക്‌സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലാലും മമ്മൂട്ടിയും ഒന്നിച്ച തൊമ്മനും മക്കളും വന്‍ വിജയം നേടിയ ചിത്രമായിരുന്നു. ഇത്തരത്തിലൊരു വിജയം വീണ്ടുമാവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലാല്‍.

English summary
Padmapriya will play one of the heroines along with Lakshmi Rai in the Mammootty starrer Kobra,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam