»   » പത്മശ്രീ; പുറത്തായവരില്‍ ഇന്നസെന്റും ശ്രീകുമാറും

പത്മശ്രീ; പുറത്തായവരില്‍ ഇന്നസെന്റും ശ്രീകുമാറും

Posted By:
Subscribe to Filmibeat Malayalam
 Innocent
പത്മശ്രീയ്ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ഇത്തവണ 44 പേരെയാണ് ശുപാര്‍ശ ചെയ്തത്. ഇതില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് പുരസ്‌കാരം ലഭിച്ചത്. തള്ളിപ്പോയവരുടെ പട്ടികയില്‍ പല പ്രമുഖരും ഉള്‍പ്പെടുന്നു.

ഗാനരചയിതാവ് യൂസഫലി കേച്ചേരി, നടന്‍ ഇന്നസെന്റ്, ഗായകന്‍ എംജി ശ്രീകുമാര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും പത്മശ്രീയ്ക്കായി സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

പത്മഭൂഷണു വേണ്ടി നടന്‍ മധുവിനെ മാത്രമാണ് ശുപാര്‍ശ ചെയ്തിരുന്നത്.  സാംസ്‌കാരിക മന്ത്രി കെസി ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ മന്ത്രിസഭാ ഉപസമിതിയാണ് പത്മ അവാര്‍ഡിനായുള്ളവരുടെ പട്ടിക തയ്യാറാക്കിയത്.

പട്ടികയില്‍ ഇടം പിടിച്ച സംവിധായകന്‍ പ്രിയദര്‍ശനും പങ്കജ കസ്തൂരി ഹെര്‍ബല്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ ജെ ഹരീന്ദ്രന്‍നായര്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.

English summary
Kerala Govt submitted 44 names for Padmashree award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam