പഴശ്ശിരാജ എന്റെ നഷ്ടം: സുരേഷ് ഗോപി

മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്നും സുരേഷ്‌ഗോപി പറയുന്നു.
നാളെയാണ് പഴശ്ശിരാജയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത് എങ്കില്‍ പോലും ഞാന്‍ അതില്‍ അഭിനയിക്കില്ല. മരിച്ചുപോയ എന്റെ അച്ഛന്‍ വന്നു പറഞ്ഞാലും എനിക്ക് അതിന് കഴിയില്ല. അതെന്റെ തീരുമാനമാണ്.
ഞാന്‍ അത്രയ്ക്ക് വേദനിച്ചു. എന്നാല്‍, പഴശ്ശിരാജയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതിന്റെ ദു:ഖം എന്റെ അന്ത്യം വരെയുണ്ടാകും. എനിക്ക് വേറെ വഴിയില്ലായിരുന്നു- താരം പറഞ്ഞു.
ഹരിഹരന്‍ സാറിന്റെയും എം ടി സാറിന്റെയും അഭ്യര്‍ത്ഥനയെ ഞാന്‍ നിഷേധിച്ചു. ആ കുറ്റം മരണം വരെ എന്റെ തലയിലുണ്ടാകും. അവ ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്- അദ്ദേഹം വ്യക്തമാക്കി.
പഴശ്ശിരാജയില്‍ അഭിനയിക്കാതിരിക്കാന്‍ കാരണക്കാരന്‍ ആരാണെന്നുള്ള ചോദ്യത്തിന് സുരേഷ്‌ഗോപി വ്യക്തമായ മറുപടി പറയുന്നില്ല.


Click it and Unblock the Notifications