»   » പുതുചരിത്രമെഴുതാന്‍ പഴശ്ശിരാജ ഒരുങ്ങി

പുതുചരിത്രമെഴുതാന്‍ പഴശ്ശിരാജ ഒരുങ്ങി

Subscribe to Filmibeat Malayalam
Pazhassi Raja
ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രമെഴുതാനായി പഴശ്ശിരാജ ഒരുങ്ങുന്നു. മമ്മൂട്ടി-എംടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന പഴശ്ശിരാജയുടെ സെന്‍സറിങ്‌ ആഗസ്റ്റ്‌ 31ന്‌ തിരുവനന്തുപരത്ത്‌ നടക്കും.

ഇന്ത്യന്‍ പനോരമയിലേക്ക്‌ തിരഞ്ഞെടുക്കുന്നതിന്‌ ആഗസ്റ്റ്‌ 31ന്‌ മുമ്പ്‌ സെന്‍സര്‍ ചെയ്യണമെന്ന നിബന്ധനയുണ്ട്‌. ഇതാണ്‌ റിലീസ്‌ ചെയ്യുന്നതിന്‌ മൂന്നാഴ്‌ച മുമ്പെ പഴശ്ശിരാജ സെന്‍സറിങിനയക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്‌. കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ പത്മപ്രിയ, മനോജ്‌ കെ ജയന്‍, ശരത്‌ കുമാര്‍, സുമന്‍ എന്നിങ്ങനെ വമ്പന്‍താരനിരയാണ്‌ അണിനിരക്കുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

മലയാള സിനിമ ഇന്നോളം കാണാത്ത വമ്പന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന പഴശ്ശിരാജയുടെ ഗ്രാഫിക്‌സ്‌-ഡബിങ്‌ ജോലികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഓസ്‌കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയാണ്‌ പഴശ്ശിയുടെ ശബ്‌ദലേഖനം നടത്തിയിട്ടുള്ളത്‌. തികച്ചും ലോകനിലവാരത്തിലുള്ള ഒരു ചിത്രമെന്നാണ്‌ പഴശ്ശിയെക്കുറിച്ച്‌ റസൂല്‍ പറയുന്നത്‌. സെപ്‌റ്റംബര്‍ 18ന്‌ റംസാന്‍ ചിത്രമായി 100 ഓളം തിയറ്ററുകളില്‍ പഴശ്ശിരാജ പ്രദര്‍ശനത്തിനെത്തും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam