»   » പത്മരാജന്റെ സീസണും റീമേക് ചെയ്യുന്നു

പത്മരാജന്റെ സീസണും റീമേക് ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj
പൃഥ്വിരാജിനെ നായകനാക്കി പഴയ ഒരു പിടി മലയാളം ചിത്രങ്ങളുടെ റീമേക്ക് ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം നാടുവാഴികള്‍, മമ്മൂട്ടി നായകനായ തൃഷ്ണ എന്നിവ റീമേക്ക് ചെയ്യുന്നകാര്യവും ഇവയില്‍ പൃഥ്വി നായകനാകുന്ന കാര്യവും ഏതാണ്ട് തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു പ്രമുഖ ചിത്രം റീമേക്കു ചെയ്യുന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു.

പത്മരാജന്‍ സംവിധാനം ചെയ്ത സീസണ്‍ എന്ന ചിത്രമാണ് പൃഥ്വിയെ നായകനാക്കി റീമേക്ക് ചെയ്യുന്നത്. മോഹന്‍ലാല്‍ നായകനായ സീസണ്‍ എന്ന ചിത്രം 1989ലാണ് വ്യത്യസ്തമായ പ്രമേയവുമായി പുറത്തിറങ്ങിയത്.

കോവളം ബീച്ചിലെ മയക്കുമരുന്നുമാഫിയയുടെ കഥയായിരുന്നു ഇതില്‍ പറഞ്ഞത്. മോഹന്‍ലാല്‍ ചെയ്ത ജീവന്‍ എന്ന കഥാപാത്രത്തിനാണ് റീമേക്കില്‍ പൃഥ്വി ജീവന്‍ പകരുക.

റീമക്കുമായി ബന്ധപ്പെട്ട് സജീവമായ ചര്‍ച്ചകള്‍ നടക്കുകയാണ്. കോവളത്തുതന്നെ ചിത്രം ഷൂട്ട് ചെയ്യാനാണ് സാധ്യത.

വ്യത്യസ്ത പ്രമേയമായിരുന്നുവെങ്കിലും സീസണ്‍ അക്കാലത്ത് വിജയചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പുതിയകാലത്ത് സ്വീകരിക്കപ്പെടുന്ന രീതിയിലായിരിക്കും റീമേക്കെന്നാണ് സൂചന. ചിത്രത്തിന് പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിക്കുന്നുവെന്നകാര്യം ഇതേവരെ വ്യക്തമല്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam