»   » രാ വണ്‍ സോങ് ലീക്കായി

രാ വണ്‍ സോങ് ലീക്കായി

Posted By:
Subscribe to Filmibeat Malayalam
Ra One
ഷാരൂഖിന്റെ പ്രസ്റ്റീജ് ചിത്രമായ രാ വണ്ണിലെ ഗാനരംഗം ചോര്‍ന്നു. ഇന്റര്‍നാഷണല്‍ പോപ് സിങര്‍ അക്കോണ്‍ സംഗീതം പകര്‍ന്ന ഛമക്ക് ചലോ എന്ന ഗാനരംഗങ്ങളാണ് ഇന്റര്‍നെറ്റില്‍ വിവിധ സൈറ്റുകളിലെത്തിയിരിക്കുന്നത്.

നായിക കരീന കപൂറിന്റെ ഐറ്റം സോങിന്റെ എഡിറ്റ് ചെയ്യാത്ത വേര്‍ഷനാണ് ചോര്‍ന്നിരിയ്ക്കുന്നത്. ഗണേഷ് ആചാര്യ കൊറിയോഗ്രാഫി ചെയ്ത ഗാനരംഗത്തിന്റെ അണ്‍ എഡിറ്റ് കോപ്പി കണ്ടവരെല്ലാം ഗാനം സൂപ്പര്‍ഹിറ്റാവുമെന്ന് ഉറപ്പിയ്ക്കുന്നു.

സംഭവം എങ്ങനെ പുറത്തായതിനെപ്പറ്റി പല വിശദീകരണങ്ങളാണ് പുറത്തുവരുന്നത്. രാ വണ്ണിന് സംഗീതമൊരുക്കിയതിന് പുറമെ തന്റെ പേഴ്‌സണല്‍ ആല്‍ബത്തിന് വേണ്ടിയും ഛമക് ചലോയുടെ മറ്റൊരു വേര്‍ഷന്‍ അക്കോണ്‍ കമ്പോസ് ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള രംഗങ്ങളാണ് നെറ്റിലെത്തിയതെന്നാണ് സംസാരം.

എന്തായാലും 2010ലെ ഐറ്റം സോങുകളായ മുന്നിയും ഷീലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഛമക് ചമേലി അത്ര അടിപൊളിയൊന്നുമല്ലത്രേ. എന്നാല്‍ ആരെയും അടുപ്പിയ്ക്കുന്നൊരു വശ്യതയും ഗാനത്തിനുണ്ടെന്നും പറയപ്പെടുന്നു.

English summary
Kareena Kapoor's item song 'Chammak Challo' which international star Akon has composed for SRK's 'Ra.One' has already made its way to the net.Shah Rukh Khan's ambitious home-production Ra.One is already creating a lot of buzz, much before its release in the latter half of the year

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam