»   » രതിചേച്ചി വരാന്‍ വൈകും

രതിചേച്ചി വരാന്‍ വൈകും

Posted By:
Subscribe to Filmibeat Malayalam
Rathinirvedam
സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രതിനിര്‍വേദത്തിന്റെ റിലീസ് ഒരാഴ്ചത്തേക്ക മാറ്റി. ജൂണ്‍ 3ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമ ജൂണ്‍ പത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത സിനിമകള്‍ ഓടിക്കൊണ്ടിരിയ്ക്കുന്നതിനാല്‍ തിയറ്ററുകളുടെ ക്ഷാമം നേരിടുന്നുണ്ട്. കുറച്ച് തിയറ്ററുകളില്‍ റിലീസ് ചെയ്താലുണ്ടാവുന്ന നഷ്ടസാധ്യത കണക്കിലെടുത്ത് റിലീസ് മാറ്റിവെയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിയ്ക്കുകയായിരുന്നു.

രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ് നിര്‍മിയ്ക്കുന്ന ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ശ്വേതയുടെയും ശ്രീജിത്തിന്റെയും ഇഴുകിച്ചേര്‍ന്നുള്ള പോസ്റ്ററുകള്‍ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.

1978ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദത്തിന്റെ റീമേക്കിന്റെ സംവിധായകന്‍ ടികെ രാജീവ് കുമാറാണ്.

English summary
Actress Shwetha Menon's Rathinirvedam will hit the theatres late by one week. It was reported earlier that the much-expected Malayalam movie would release in theatres on June 03. But if we are to go by the latest reports the movie bosses have decided to postpone its release

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam