»   » ഗായിക ദീപാ മറിയം വീട്ടുതടങ്കലിലെന്ന്

ഗായിക ദീപാ മറിയം വീട്ടുതടങ്കലിലെന്ന്

Posted By:
Subscribe to Filmibeat Malayalam
Deepa Mariyam
സുബ്രഹ്മണ്യപുരത്തിലെ 'കണ്‍കള്‍ ഇരണ്ടാല്‍....' എന്ന ഗാനമാലപിച്ച് പ്രശസ്തിയിലേക്കുയര്‍ന്ന ദീപ മറിയം വീട്ടുതടങ്കലിലാണെന്ന് പരാതി. ദീപയെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് ഭര്‍ത്താവും കരുനാഗപ്പള്ളി സ്വദേശിയുമായ എന്‍എ ജോണ്‍ ഹോബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരിക്കുകയാണ്.

വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് ദീപയും ജോണും രജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതിനിടെയാണ് സുബ്രഹ്മണ്യപുരത്തിലേക്ക് പാടാന്‍ ദീപയ്ക്ക് അവസരം ലഭിയ്ക്കുന്നതും ഗാനം സൂപ്പര്‍ഹിറ്റാകുന്നതും. ദീപ പ്രശസ്തയായതോടെ പിണക്കം മറന്നു മാതാപിതാക്കള്‍ എത്തിയെന്നും പിന്നീട് അനുനയിപ്പിച്ച് അവരോടൊപ്പം കൊണ്ടുപോവുകയായിരുന്നുവെന്നും ജോണ്‍ പറയുന്നു.

ജോണിന്റെ പരാതിയിന്‍മേല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ് കോടതി. നാന്‍ അവനല്ലൈ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ദീപയിപ്പോള്‍ തമിഴ്-തെലുങ്ക് സിനിമകളില്‍ ഏറെ പിന്നണിഗായികയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam