»   » മമ്മൂട്ടിയുടെയും ലാലിന്റെയും തലയെടുത്തു

മമ്മൂട്ടിയുടെയും ലാലിന്റെയും തലയെടുത്തു

Posted By:
Subscribe to Filmibeat Malayalam
Mohanlal and Mammootty
മമ്മൂട്ടിയുടെ പുതിയ ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിന്റെയും മോഹന്‍ലാല്‍ ചിത്രമായ ശിക്കാറിന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കൊച്ചി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച ഫഌക്‌സ് ബോര്‍ഡുകളില്‍ പലതും സൂപ്പര്‍താരങ്ങളുടെ തലവെട്ടിമാറ്റിയ നിലയിലാണ്.

'അപൂര്‍വരാഗം' എന്ന സിനിമയുടെ പോസ്റ്ററിലുള്ള സംവിധായകന്‍ സിബി മലയിലിന്റെ ചിത്രത്തിന്റെ തലയും വ്യാപകമായി കുത്തിക്കീറിയിട്ടുണ്ട്. 'പാട്ടിന്റെ പാലാഴി'യുടെ പോസ്റ്ററില്‍ മീരാ ജാസ്മിന്റെ തലക്കാണ് പലയിടത്തും കത്തിവച്ചിരിക്കുന്നത്.

ബോധപൂര്‍വം ആരോ പോസ്റ്ററുകള്‍ നശിപ്പിച്ചതായാണ് ഫിലിം ചേമ്പര്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ ചേമ്പറും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് അടുത്ത ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പോസ്റ്ററുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം എന്നാവശ്യപ്പെട്ട് 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റി'ന്റെ വിതരണക്കാരായ പ്ലേ ഹൗസ് റിലീസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. മുപ്പതു വര്‍ഷത്തിലേറെക്കാലം കൊണ്ട് മലയാള സിനിമയില്‍ മമ്മൂട്ടി ആര്‍ജിച്ച പ്രശസ്തിയും പെരുമയും മുപ്പതു പോസ്റ്ററുകള്‍ കീറിയാല്‍ നശിപ്പിക്കാന്‍ കഴിയുന്നതല്ലെന്ന് ഇതിനു നേതൃത്വം നല്‍കിയ സാമൂഹിക വിരുദ്ധര്‍ മനസ്സിലാക്കണമെന്ന് സംഘടനയുടെ പ്രസിഡന്റ് സാബു ചെറിയാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam