സുരാജ് വീഡിയോ ആല്‍ബത്തില്‍
സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തമാശയൊപ്പിച്ച് നടന്ന സുരാജ് വെഞ്ഞാറമ്മൂടും ഒരു ഗ്ലാമര്‍ താരമായി മാറുന്നു.
ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തില്‍ നായകനായതിന് പിന്നാലെ സുരാജ് ഒരു വീഡിയോ ആല്‍ബത്തിലും പ്രത്യക്ഷപ്പെടുന്നു.
ജി4 റിയാലിറ്റിയുടെ ബാനറില്‍ ജി4 ഗോപന്‍ നിര്‍മ്മിയ്‌ക്കുന്ന സ്റ്റൈല്‍ സ്റ്റൈല്‍ എന്ന വീഡിയോ ആല്‍ബത്തിലാണ് സുരാജ് അഭിനയിക്കുന്നത്. കരിയറില്‍ ഇതാദ്യമായാണ് സുരാജ് ഒരു വീഡിയോ ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
സെപ്‌റ്റംബറില്‍ പുറത്തിറക്കുന്ന വീഡിയോ ആല്‍ബത്തിന് ശേഷം ജി4 റിയാലിറ്റി സിനിമാ നിര്‍മാണരംഗത്തേക്കും കടക്കുകയാണ്. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒകുത്തുന്ന സവാരി എന്ന ചിത്രത്തിലൂടെയാണ് ജി4 റിയാലിറ്റി ചലച്ചിത്ര നിര്‍മാണരംഗത്തേക്ക് ചുവടുവെയ്‌ക്കുന്നത്.
നവാഗതനായ ആദി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിയ്‌ക്കുന്ന സവാരി തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രീകരിയ്‌ക്കുന്നത്. പുതുതലമുറയ്‌ക്ക് കൈവിട്ടു പോകുന്ന സ്‌നേഹമാണ് സവാരിയുടെ പ്രധാനപ്രമേയം.


Click it and Unblock the Notifications











