വിനീതിന് പ്രണയം; വിവാഹം ഉടന്‍

പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി കിട്ടിക്കഴിഞ്ഞെന്നും വിവാഹം ഉടനുണ്ടാകുമെന്നും വിനീത് വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഈ കഥാപാത്രം ആരാണെന്നുമാത്രം വിനീത് പറഞ്ഞില്ല. പക്ഷേ കാമുകി ചലച്ചിത്രലോകത്തുനിന്നല്ലെന്നും ചെന്നൈയ്ക്ക് എന്‍ജിനീയറിങിന് കൂടെപ്പഠിച്ചകുട്ടിയാണെന്നുമാത്രം വിനീത് വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ കഥാപാത്രങ്ങളെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും പുതിയ ചിത്രത്തെക്കുറിച്ചുമെല്ലാം പ്രണയിനിയുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും വിനീത് പറയുന്നു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റേ തട്ടമിട്ട്... എന്ന ഗാനത്തിലൂടെ ഗായകനായി അരങ്ങേറിയ വിനീതിനെ ശ്രദ്ധേയനാക്കിയത് റോഷന്‍ ആന്‍ഡ്രൂസിന്റെ ഉദയനാണ് താരമെന്ന ചിത്രത്തിന് വേണ്ടിപാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനമായിരുന്നു.
ഗായകനെന്ന പേരില്‍ പേരെടുത്ത വിനീത് പിന്നീട് സൈക്കിള്‍, മകന്റെ അച്ഛന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ഇപ്പോള്‍ പുതുമുഖങ്ങളെ വച്ച് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.


Click it and Unblock the Notifications











