»   » 33സ്റ്റുഡിയോയില്‍ ബാഹുബലി2 ജോലി പുരോഗമിയ്ക്കുന്നു; റിലീസിന് മുന്നേ നേടിയ കോടികള്‍ കേട്ടാല്‍ ഞെട്ടും!

33സ്റ്റുഡിയോയില്‍ ബാഹുബലി2 ജോലി പുരോഗമിയ്ക്കുന്നു; റിലീസിന് മുന്നേ നേടിയ കോടികള്‍ കേട്ടാല്‍ ഞെട്ടും!

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍. കട്ടപ്പ എന്തിന് ബാഹുലിയെ കൊന്നു എന്നറിയാന്‍ ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ആകാക്ഷയോടെ ബാഹുബലി 2 വിന് വേണ്ടി കാത്തിരിയ്ക്കുന്നു.

ബാഹുബലിയുടെ ആദ്യഭാഗത്ത് പറ്റിയ ഒരു വലിയ തെറ്റ്; രാജമൗലി വെളിപ്പെടുത്തുന്നു


ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ബാഹുലി ദ കണ്‍ക്ലൂഷന്‍ അതുക്കും മേലെയായിരിക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


പ്രി - റിലീസ് കലക്ഷന്‍

റിലീസിന് മുന്‍പേ തന്നെ ചിത്രം 500 കോടി നേടി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ചരിത്രനേട്ടം തന്നെയാണിത്. ഇത്രയും വലിയൊരു തുക പ്രി-റിലീസിലൂടെ ലഭിയ്ക്കുന്നത് ഇതാദ്യത്തെ സംഭവമാണ്.


എങ്ങിനെയാണ് കണക്കുകള്‍?

120 കോടി രൂപയ്ക്കാണ് തെലുങ്കില്‍ വിതരണാവകാശം വിറ്റുപോയത്. മലയാളം, കന്നട, തമിഴ് ഭാഷകളിലുള്ള വിതരണാവകാശം 90 കോടി. ഹിന്ദിയിലും മറ്റു ഭാഷകളിലുമായി 75 മുതല്‍ 80 കോടി വരെ ലഭിച്ചു. ചിത്രത്തിന്റെ യുഎസ്എ വിതരണാവകാശം 40 കോടിയ്ക്ക് നേരത്തെ വിറ്റിരുന്നു. മറ്റ് വിതരണാവകാശം 15 മുതല്‍ 20 കോടി വരെ ലഭിച്ചു. നൂറ് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത്. അങ്ങനെ ആകെ മൊത്തം 500 കോടി.


33 സ്റ്റുഡിയോകളില്‍

നിലവില്‍ ചിത്രത്തിന്റെ അവസാനഘട്ട മിനുക്കുപണികള്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 33 സ്റ്റുഡിയോകളിലായിട്ടാണ് ചിത്രത്തിന്റെ എഡിറ്റിങും വിഷ്വല്‍ എഫക്ടും മറ്റുമൊക്കെയായ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്.


ആകെ ചെലവ്

ഇരുന്നൂറ് കോടി രൂപയ്ക്കാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഒരുക്കുന്നത്. ആര്‍ക്ക് മീഡിയ വര്‍ക്ക്‌സിന്റെ ബാനറില്‍ ശോഭു യാര്‍ലഗദ്ധയും പ്രസാദ് ദേവിനേനിയും ചേര്‍ന്നാണ് നിര്‍മിയ്ക്കുന്നത്. കെവി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയത് രാജമൗലി തന്നെയാണ്. എംഎം കീര്‍വാണിയാണ് സംഗീത സംവിധായകന്‍. കെകെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നടത്തുന്നത് കൊടഗിരി വെങ്കിടേശ്വര റാവുവാണ്.


റിലീസ് ഏപ്രിലില്‍

ഏപ്രില്‍ 28 ന് ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയ്യും. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പ്രഭാസ്, റാണ ഗദുപതി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, നാസര്‍, രമ്യ കൃഷ്ണന്‍, രോഹിണി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


English summary
Baahubali 2 starring Prabhas, Rana Daggubati has already raked in more than Rs 500 crore, which is mostly from the sales of its theatrical rights.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam