»   » ഫേസ്ബുക്കിലൂടെ നടിയോട് ഐലവ്‌യു; യുവാവ് പിടിയില്‍

ഫേസ്ബുക്കിലൂടെ നടിയോട് ഐലവ്‌യു; യുവാവ് പിടിയില്‍

Posted By:
Subscribe to Filmibeat Malayalam
anju aravind
കൊച്ചി: സിനിമാ താരങ്ങളോട് പ്രണയം തോന്നിയാല്‍ അത് മനസ്സില്‍ കൊണ്ട് നടക്കാനേ പണ്ടൊക്കെ കഴിയുമായിരുന്നുള്ളൂ. ആരോട് എങ്ങനെ പറയാന്‍. എന്നാല്‍ കാലം മാറിയതോടെ അതും സാധ്യമായിത്തുടങ്ങി. താരങ്ങള്‍ക്ക് ഫേസ്ബുക്ക് പേജ് ഉണ്ടാകുമല്ലോ. ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക, ഇഷ്ടമുള്ള മെസേജ് എഴുതി അയച്ചുകൊടുക്കുക. ഇത്രേയുള്ളു കാര്യം.

ഹാ എന്തെളുപ്പം എന്ന് പറയാന്‍ വരട്ടെ, താരത്തിന് സംഗതി ഇഷ്ടമായില്ലെങ്കില്‍ പണി പാളും. പോലീസ് പിടിക്കും. ജയിലില്‍ കിടക്കേണ്ടി വരും. പരാതിയുടെ കനമനുസരിച്ച് അടി, ഇടി മുതലായ മര്‍ദ്ദനമുറകള്‍ സഹിക്കേണ്ടിയും വന്നേക്കുമെന്നത് വേറെ കാര്യം.

ഇനി കാര്യത്തിലേക്ക് കടക്കാം. ഇ മെയിലും ഫേസ്ബുക്കും ഉപയോഗിച്ച് സിനിമാ - സീരിയല്‍ നടിയായ അഞ്ജു അരവിന്ദിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ 33 കാരനെയാണ് പോലീസ് പിടികൂടിയത്. മുന്‍പ് ഒരിക്കല്‍ താരത്തെ നേരില്‍ കണ്ട് സംസാരിച്ചതിന് ശേഷമാണ് ഇയാള്‍ക്ക് നടിയോട് കലശലായ പ്രണയം തോന്നിയത്.

തോന്നിയ പ്രേമവുമായി കക്ഷി വെറുതെയിരുന്നില്ല, കമ്പ്യൂട്ടര്‍ പുസ്തകങ്ങള്‍ വാങ്ങി പഠിച്ച് പത്താം ക്ലാസ് കാരനായ ഇയാള്‍ താരത്തിന് തുടര്‍ച്ചയായി ഫേസ്ബുക്ക് സേേന്ദശങ്ങളും മെയിലുകളും അയക്കാന്‍ തുടങ്ങി.

ശല്യം സഹിക്കാന്‍ വയ്യാതായതോടെ താരം പോലീസില്‍ പരാതിപ്പെട്ടു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് കക്ഷിയെ പോലീസ് പിടിക്കുകയും ചെയ്തു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ ഹസീമാണ് താതരത്തോട് പ്രണയം തോന്നി പോലീസിന്റെ വലയിലായത്

English summary
Police arrested 33 year old for sending messages to cine actress via Facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam