»   » കര്‍ണന്‍ നാല് ഭാഷകളില്‍; പൃഥ്വിയ്‌ക്കൊപ്പം എത്തുന്ന ആ അന്യഭാഷ താരങ്ങള്‍ ആരൊക്കെ?

കര്‍ണന്‍ നാല് ഭാഷകളില്‍; പൃഥ്വിയ്‌ക്കൊപ്പം എത്തുന്ന ആ അന്യഭാഷ താരങ്ങള്‍ ആരൊക്കെ?

Written By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ ഒരുക്കുന്ന കര്‍ണന്‍ ബാഹുബലിയ്ക്ക് തുല്യമാണെന്നാണ് കേള്‍ക്കുന്നത്. നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രക്തഭരായ നാല് അന്യഭാഷ നടന്മാരും അഭിനയിക്കുന്നു എന്നതാണ് ലേറ്റസ്റ്റ് വാര്‍ത്ത. ഇവരുടെ ഡേറ്റ് ഒത്തുവരുന്നത് പ്രകാരം ഈ വര്‍ഷം അവസാനത്തോടെ കര്‍ണന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്ന് വിമല്‍ പറഞ്ഞു.


 rsvimal-prithviraj

ബാഹുബലി എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച സെന്തില്‍ കുമാറാണ് കര്‍ണന്റെ ഛായാഗ്രാഹകന്‍. എന്ന് നിന്റെ മൊയ്തീനിലെ അണിയറ പ്രവര്‍ത്തകരും കര്‍ണനില്‍ ഉണ്ടാവും. മികച്ച ഗ്രാഫിക്‌സിന്റെ അകമ്പടിയോടെയാണ് കര്‍ണന്‍ ഒരുങ്ങുന്നത്.


വേണു കുന്നപ്പള്ളിയാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ കര്‍ണന്‍ നിര്‍മിയ്ക്കുന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

English summary
4 Heroes in Karnan Movie - 4 Languages

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam