മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നില്ല: സോണിയ

എന്നാല്‍ ഈ വാര്‍ത്തകള്‍ ഒട്ടും അടിസ്ഥാനമില്ലാത്തതാണെന്നാണ് സോണിയ പറയുന്നത്. എന്നാല്‍ ഡബിള്‍സില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ സോഹന്‍ സിനുലാല്‍ സമീപിച്ചിരുന്നുവെന്നകാര്യം സോണിയ വെളിപ്പെടുത്തി. വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടാണ് ആ ചി്രത്തില്‍ അഭിനയിക്കാനാവില്ലെന്ന് താന്‍ പറഞ്ഞതെന്നും താരം പറയുന്നു.
നിലവില്‍ വാനം എന്ന തമിഴ് ചിത്രത്തില്‍ മാത്രമാണ് സോണിയ അഗര്‍വാള്‍ അഭിനയിക്കുന്നത്. പ്രകാശ് രാജിന്റെ ഭാര്യയായി ഒരു മികച്ച കഥാപാത്രം ആ ചിത്രത്തില്‍ ലഭിച്ചതുകൊണ്ടാണ് സോണിയ അഭിനയിക്കാന്‍ തയ്യാറായതത്രേ.
വിവാഹവും വിവാഹമോചനവും കഴിഞ്ഞ് ഇപ്പോള്‍ രണ്ടാംവരവ് നടത്തുന്ന സോണിയ താനിനി നല്ലവേഷങ്ങള്‍ മാത്രമേ സ്വീകരിക്കൂവെന്ന്് സോണിയ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുകൊണ്ട് തന്നെയാണ് ഡബിള്‍സിലെ ഐറ്റം നൃത്തത്തിനുള്ള ഓഫര്‍ സോണിയ വേണ്ടെന്നുവച്ചതെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











