»   » 40ാംമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു,മികച്ച നടന്‍ മോഹന്‍ലാല്‍, മികച്ച നടി നയന്‍താര

40ാംമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു,മികച്ച നടന്‍ മോഹന്‍ലാല്‍, മികച്ച നടി നയന്‍താര

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമാ പുരസ്‌കാരമാണ് ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ്. ഇതാ ആരാധകര്‍ കാത്തിരുന്നു 40ാംമത് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം പ്രഖ്യാപിച്ചു. കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷനാണ് 2016ല്‍ റിലീസ് ചെയ്ത സിനിമകളിലെ അര്‍ഹതപ്പെട്ടവര്‍ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മലയാളികളുടെ പ്രിയനടനായ മോഹന്‍ലാലിനെയാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍താരയെ മികച്ച നടിയായും ക്രിട്ടിക്‌സ് അവാര്‍ഡ് തെരഞ്ഞെടുത്തു. അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ തുടര്‍ന്ന് വായിക്കാം....


മികച്ച നടന്‍

മോഹന്‍ലാലാണ് മികച്ച നടന്‍. 2016ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിലെ ജയരാമന്‍ എന്ന കഥാപാത്രാവതരണത്തിലൂടെയാണ് മോഹന്‍ലാലിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. 2013ലും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡും മോഹന്‍ലാലിനായിരുന്നു. ജീത്തു ജോസഫിന്റെ ദൃശ്യം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവാര്‍ഡ്.


മികച്ച നടി

നയന്‍താരയാണ് മികച്ച നടി. പുതിയനിയമം എന്ന ചിത്രത്തിലെ വാസുകി എന്ന കഥാപാത്രത്തിലൂടെയാണ് നയന്‍താരയെ തേടി ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തേടിയെത്തിയത്. നയന്‍താര തന്നെയാണ് ചിത്രത്തില്‍ വാസുകി എന്ന കഥാപാത്രത്തിന് വേണ്ടി ഡബ് ചെയ്തത്.


മികച്ച സിനിമ

പ്രിയദര്‍ശന്റെ ക്രൈം ത്രില്ലര്‍ ചിത്രമായ ഒപ്പമാണ് മികച്ച ചിത്രം. മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ച ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ 60 കോടിയ്ക്ക് മുകളിലാണ് ചിത്രം ബോക്‌സോഫീസില്‍ കളക്ട് ചെയ്തത്.


മികച്ച സംവിധായകന്‍

പ്രിയദര്‍ശനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ക്രൈം ത്രില്ലര്‍ ചിത്രമായ ഒപ്പത്തിലെ സംവിധാന മികവിലൂടെയാണ് പ്രിയദര്‍ശനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത്.


മികച്ച രണ്ടാമത്തെ ചിത്രം

വിനീത് ശ്രീനിവാസന്റെ ഫാമിലി എന്റര്‍ടെയ്‌നറായ ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് മികച്ച രണ്ടാമത്തെ ചിത്രം. നിവിന്‍ പോളി, രഞ്ജി പണിക്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


ജനപ്രിയ ചിത്രം

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകനാണ് മികച്ച ജനപ്രിയ ചിത്രം. മലയാള സിനിമയുടെ ചരിത്രമായി മാറിയ ചിത്രം 150 കോടിയ്ക്ക് അടുത്താണ് ബോക്‌സോഫീസില്‍ കളക്ട് ചെയ്തത്.


റൂബി ജൂബിലി അവാര്‍ഡ്

മലയാള സിനമയെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്ന സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന് റൂബി ജൂബിലി അവാര്‍ഡ് നല്‍കി.


English summary
40th Film Critics Awards: Mohanlal & Nayanthara Bag The Top Honours!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam