മോഹന്‍ലാല്‍ ആരാധകരുടെ റെക്കോര്‍ഡ് തകര്‍ത്ത് മമ്മൂട്ടി ഫാന്‍സ്! ട്വിറ്ററില്‍ മെഗാസ്റ്റാര്‍ തരംഗം

By Midhun Raj

Recommended Video

മോഹന്‍ലാല്‍ ആരാധകരുടെ റെക്കോര്‍ഡ് തകര്‍ത്ത് മമ്മൂട്ടി ഫാന്‍സ്

ട്വിറ്ററില്‍ സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലുളള ഹാഷ്ടാഗ് പോരാട്ടം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരാണ് ഇത്തരം ഹാഷ്ടാഗുകളുമായി കുടുതലായി എത്താറുളളത്. ട്വിറ്ററില്‍ പുതിയ സിനിമകളുടെ റിലീസിങ്ങിനോടനുബന്ധിച്ച് പുറത്തിറങ്ങാറുളള ഹാഷ്ടാഗുകള്‍ തരംഗമായി മാറാറുണ്ട്. കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 48 വര്‍ഷങ്ങള്‍ എന്ന് പേരില്‍ ആരാധകര്‍ ഉണ്ടാക്കിയ ഹാഷ്ടാഗും വൈറലായി മാറിയിരുന്നു.

ഹാഷ്ടാഗ് റെക്കോര്‍ഡുകളെയെല്ലാം

ട്വിറ്ററില്‍ മുന്‍പുണ്ടായിരുന്ന ഹാഷ്ടാഗ് റെക്കോര്‍ഡുകളെയെല്ലാം മറികടന്നുകൊണ്ടാണ് ഇത് മുന്നിലെത്തിയിരിക്കുന്നത്. 13.33 മണിക്കൂര്‍ കൊണ്ട് ഒരു മില്യണിലധികം ട്വീറ്റുകള്‍ നേടിയാണ് #48yearsofmammoottysm എന്ന ഹാഷ്ടാഗ് പുതിയ റെക്കോര്‍ഡിട്ടിരിക്കുന്നത്. മോളിവുഡില്‍ വേഗത്തില്‍ 1 മില്യണ്‍ ട്വീറ്റുകള്‍ നേടുന്ന ആദ്യ ഹാഷ്ടാഗെന്ന റെക്കോര്‍ഡും മമ്മൂട്ടി ആരാധകര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

മലയാളത്തിലെ മഹാനടന്‍

മലയാളത്തിലെ മഹാനടന്‍ സിനിമയില്‍ എത്തി 48 വര്‍ഷം തികയുന്ന വേളയിലാണ് ആരാധകര്‍ പുതിയ ഹാഷ്ടാഗുമായി എത്തിയിരുന്നത്. നേരത്തെ 2 മണിക്കൂര്‍ 54 മിനിറ്റുകൊണ്ടാണ് മമ്മൂക്കയുടെ ഹാഷ്ടാഗ് അഞ്ച് ലക്ഷം ട്വീറ്റുകള്‍ സ്വന്തമാക്കിയിരുന്നത്. അഞ്ച് ലക്ഷം ട്വീറ്റുകള്‍ കടന്ന ഹാഷ്ടാഗുകള്‍ അതിവേഗമാണ് ഒരു മില്യണിലേക്കും എത്തിയിരുന്നത്.

മോഹന്‍ലാല്‍ ആരാധകര്‍

അതേസമയം മോഹന്‍ലാല്‍ ആരാധകര്‍ അടുത്തിടെ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് മമ്മൂട്ടി ആരാധകര്‍ മുന്നേറുന്നത്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ റിലീസിങ്ങിനോടനുബന്ധിച്ച് അടുത്തിടെയായിരുന്നു ആരാധകര്‍ പുതിയ ഹാഷ്ടാഗ് ഉണ്ടാക്കിയിരുന്നത്.

ഇട്ടിമാണി ഹാഷ്ടാഗിന്

#IttymaaniFunRideIn1Month എന്ന പേരിലുളള ഹാഷ്ടാഗുകള്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. 12.24 മണിക്കൂര്‍കൊണ്ട് 5,44800 ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിന് ട്വിറ്ററില്‍ ലഭിച്ചിരുന്നത്. പിന്നീട് ഇത് ഒരു മില്യണ്‍ ട്വീറ്റുകളിലേക്ക് എത്തുന്ന ആദ്യ ഹാഷ്ടാഗ് എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 24 മണിക്കൂര്‍ കൊണ്ട് 1.2 മില്യണിലധികം ട്വീറ്റുകളാണ് ഇട്ടിമാണി ഹാഷ്ടാഗിന് ലഭിച്ചത്.

മമ്മൂട്ടി ഫാന്‍സുകാര്‍

മുന്‍പ് മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരെല്ലാം സ്ഥാപിച്ച റെക്കോര്‍ഡുകളെയെല്ലാം ബഹുദൂരം പിന്നിലാക്കികൊണ്ടാണ് മോഹന്‍ലാല്‍ ആരാധകര്‍ മുന്നിലെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ സൃഷ്ടിച്ച റെക്കോര്‍ഡുകളെല്ലാം മമ്മൂട്ടി ഫാന്‍സുകാര്‍ മറികടന്നിരിക്കുകയാണ്.

മോളിവുഡിലെ നമ്പര്‍ വണ്‍ ഹാഷ്ടാഗ്

#48yearsofmammoottysm മോളിവുഡിലെ നമ്പര്‍ വണ്‍ ഹാഷ്ടാഗ് ആക്കുവാനുളള ശ്രമങ്ങളിലാണ് മമ്മൂട്ടി ആരാധകരുളളത്. മമ്മൂക്കയുടെ പേരിലുളള പുതിയ ഹാഷ്ടാഗിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.മുന്‍പ് മമ്മൂക്കയുടെ പിറന്നാളിനോടനുബന്ധിച്ചും പുതിയ ഹാഷ്ടാഗുകള്‍ ആരാധകര്‍ ട്വിറ്ററില്‍ ഉണ്ടാക്കിയിരുന്നു. ഇത് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X