twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ സംഘടനകള്‍ ഹാഫ് സെഞ്ച്വറിയിലേക്ക്

    By Staff
    |

    മലയാള ചലച്ചിത്ര രംഗത്ത്‌ സംഘടനകളുടെ എണ്ണം ഹാഫ്‌ സെഞ്ച്വറിയോടടുക്കുന്നു. വര്‍ഷത്തില്‍ അമ്പത്‌ തികക്കുന്ന ചിത്രങ്ങള്‍ കുറയുകയാണെങ്കിലും സിനിമാ സംഘടനകളുടെ എണ്ണം അടുത്തു തന്നെ അമ്പത്‌ തികയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

    കഴിഞ്ഞ ദിവസം രൂപീകരിയ്‌ക്കപ്പെട്ട 'ഫെഫ്‌ക'യും അനുബന്ധ സംഘടനകളും നിലവില്‍ വന്നതോടെ മലയാള സിനിമയില്‍ സംഘടനകളുടെ എണ്ണം ഇപ്പോള്‍ നാല്‌പത്തിയൊമ്പതാണ്‌.

    ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്‌മയായ 'അമ്മ'രൂപീകരിച്ചതിന്‌ പിന്നാലെയാണ്‌ മലയാള ചലച്ചിത്ര രംഗത്ത്‌ സംഘടനകളുടെ കുത്തൊഴുക്കുണ്ടാകുന്നത്‌. എന്നാല്‍ ഒത്തൊരുമയോടെ മുന്നോട്ട്‌ പോകുന്നതില്‍ സംഘടനകള്‍ ദയനീയമായി പരാജയപ്പെടുന്നതിനാണ്‌ കേരളം പിന്നീട് സാക്ഷ്യം വഹിച്ചത്‌.

    രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ സമാനമായി ചലച്ചിത്ര സംഘടനകള്‍ക്കുള്ളിലെ പിളര്‍പ്പ്‌ സര്‍വസാധാരണമായിക്കഴിഞ്ഞു. തര്‍ക്കങ്ങള്‍ മുതലെടുത്ത്‌ സിഐടിയു, ഐഎന്‍ടിയുസിയു തുടങ്ങിയ തൊഴിലാളി സംഘടനകള്‍ ഈ രംഗത്ത്‌ കാലുറപ്പിച്ചതാണ്‌ ശ്രദ്ധേയമായ മറ്റൊരു കാര്യം.

    അമ്മയ്‌ക്ക്‌ പിന്നാലെ രൂപീകരിയ്‌ക്കപ്പെട്ട സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയാണ്‌ ചേരിപ്പോരിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചത്‌.

    ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കിലും സിനിമയ്‌ക്കുള്ളില്‍ നീറിപ്പുകഞ്ഞു കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ പൊതുജനമധ്യത്തിലെത്തിയ്‌ക്കാന്‍ കഴിഞ്ഞതാണ്‌ ഈ സംഘടനകള്‍ കൊണ്ട്‌ സിനിമയ്‌ക്കുണ്ടായ പ്രധാന നേട്ടം.

    ആദ്യം ജന്മം കൊണ്ട 'അമ്മ' തന്നെയാണ്‌ ഒത്തൊരുമയുടെ കാര്യത്തില്‍ മറ്റു സംഘടനകള്‍ക്ക്‌ മാതൃകയായി ഇപ്പോഴുമുള്ളത്‌. എന്നാല്‍ 'അമ്മ' നിര്‍മ്മിച്ച ട്വന്റി20യുടെ പേരില്‍ തിയറ്ററുടമകളുടെ സംഘടനകള്‍ തല്ലിപ്പിരിയുന്നതിനും ചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചു.

    'അമ്മ'യ്‌ക്ക്‌ പുറമെ വിതരണക്കാരുടെ സംഘടനയും ഫിലിം ചേംബറുമാണ്‌ തത്‌കാലത്തേക്കെങ്കിലും ഒത്തൊരുമയോടെ മുന്നോട്ട്‌ പോകുന്നത്‌.

    ബന്ധപ്പെട്ട വാര്‍ത്തകള്‍


















    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X