സ്റ്റൈല്‍ മന്നന്‍റെ മുത്തു ജപ്പാനില്‍ റിറിലീസ് ചെയ്യുന്നു! ഇത്തവണയെത്തുക ചിത്രത്തിന്റെ 4കെ പതിപ്പ്
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കരിയറില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മുത്തു. മോഹന്‍ലാല്‍ ചിത്രം തേന്മാവിന്‍ കൊമ്പത്തിന്റെ തമിഴ് പതിപ്പായിരുന്നു സിനിമ. കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ വലിയ തരംഗമുണ്ടാക്കിയ സിനിമ കൂടിയായിരുന്നു. കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതോടൊപ്പം വമ്പന്‍ കളക്ഷനും ചിത്രം നേടിയെടുത്തിരുന്നു.
രജനീകാന്തിനൊപ്പം,മീന,ശരത് ബാബു,രാധാ രവി,വടിവേലു തുടങ്ങിയവരായിരുന്നു മുത്തുവില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. 1995ല്‍ പുറത്തിറങ്ങിയ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ് ചെയ്യുന്ന ആദ്യ ചിത്രമെന്ന ഖ്യാതിയും നേടിയിരുന്നു. ഈ ഒരൊറ്റ ചിത്രത്തിലൂടെ ജപ്പാനിലും ജനപ്രിയ താരമായി രജനി മാറിയിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം രജനി ചിത്രം വീണ്ടും ജപ്പാനില്‍ റിലീസ് ചെയ്യുകയാണ്. ഇത്തവണ മുത്തുവിന്റെ 4കെ പതിപ്പായിരിക്കും ജപ്പാനില്‍ പ്രദര്‍ശനത്തിനെത്തുക. ഡിസംബറില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം 4കെ ചെയ്ത് വിദേശരാജ്യത്ത് വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്.
ഒറിജിനല്‍ നെഗറ്റീവില്‍ മാറ്റം വരുത്തിയാണ് ചിത്രം 4കെ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. എആര്‍ റഹ്മാന്റെ മേല്‍ത്തോട്ടത്തില്‍ ചിത്രത്തിന്റെ ഡിജിറ്റില്‍ റീമിക്‌സിലും കാര്യമായ മാറ്റങ്ങളുണ്ടാക്കിയിരുന്നു. 1998ലായിരുന്നു മുത്തുവിന്റെ ജാപ്പനീസ് പതിപ്പ് ആദ്യമായി പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications