അവാർഡുകൾ വാരിക്കൂട്ടി സുഡാനി !! മികച്ച നടനടക്കം 5 പുരസ്കാരങ്ങൾ, വിജയത്തിനു കാരണം..
ജനപ്രിയ ചിത്രങ്ങളടക്കം അഞ്ച് അവാർഡുകളാണ് സുഡാനിയെ തേടിയെത്തിയിരിക്കുന്നത്.
Recommended Video

2018 ൽ ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമായിരിക്കുന്നു നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. മികച്ച പ്രകടനമായിരുന്ന സുഡാനിയിലെ ഓരോ താരങ്ങളും കാഴ്ചവെച്ചത്. സിനിമയിലെ സീനിയർ താരങ്ങൾ മുതൽ തുടക്കക്കാരു വരെ മികച്ച പ്രകടനമായിരുന്നു സിനിമയിൽ കാഴ്ചവെച്ചത്. ഇത്തവണത്തെ സംസ്ഥാന അവാർഡിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരമടക്കം അഞ്ച് അവാർഡുകളാൻണ് സുഡാനി ടീമിനെ തേടിയെത്തിയിരിക്കുന്നത്.
സൂപ്പർ താരങ്ങളെ പഞ്ച് ഡയലോഗോ നായകന്റേയും നായികയുടേയും പ്രണയമോ ഒന്നു വേണ്ട ഒരു സിനിമ ഹിറ്റാകാൻ എന്ന് സുഡാനിയുടെ മധുര വിജയത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിരിക്കുകയാണ്. സിനിമ ജീവനായി കൊണ്ടു നടക്കുന്ന തുടക്കകാർക്കാണ് സുഡാനിയിലൂടെ അവാർഡ് ലഭിച്ചിരിക്കുന്നത്. സിനിമ ഉള്ളിൽ സൂക്ഷിക്കുന്ന സാധാരണക്കാർക്ക് സുഡാനിയുട ഈ വിജയം ഒരു പ്രചോദനമാണ്.

ടീമിന് വേണ്ടി സമർപ്പിക്കുന്നു
പുരസ്കാര നേട്ടം സുഡാനി ടീ5മിന്റെ വിജയമാണെന്ന് സംവിധായകൻ സക്കരിയ്യ. സുഡാനിയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തെത്തിയ സാവിത്രി ശ്രീധർ, സരസ ബാലുശ്ശേരി എന്നിവരെ തേടി പുരസ്കാരങ്ങൾ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും സക്കരിയ്യ പറഞ്ഞു . കൂടാതെ സൗബിന് ഈ അവാർഡ് ഡബിൾ മധുരമാണ് നൽകുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റേഴ്സിന്റെ ഹങ് ഓവറിൽ നിൽക്കുന്ന സൗബിനെ തേടി പുരസ്കാരം എത്തിയതിൽ സന്തോഷമുണ്ടെന്നും സക്കരിയ്യ പറഞ്ഞു.

കൂട്ട്കെട്ടിന്റെ വിജയം
മലപ്പുറവും ഫുട്ബോളിന്റേയും പശ്ചാത്തലത്തിലാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം ഒരുങ്ങിയത്. അടുത്ത കാലത്ത് പുറത്തു വന്ന നന്മയുള്ള ചിത്രം. ശക്തമായ ജീവിത പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു സുഡാനി. മൂഹസിൻ പെരാലി, സക്കരിയ്യ എന്നിവർ ചേർന്നായിരുന്നു തിരക്കഥ തയ്യാറാക്കിയത്. ഈ വർഷത്ത ഏറ്റവും മികച്ച തിരക്കഥയ്ക്കുളള പുരസ്കാരംവും ചിത്രത്തിന് നേടാൻ കഴിഞ്ഞു. തങ്ങളുടെ കൂട്ട്കെട്ടിന്റെ വിജയമാണ് ഇപ്പോൾ ലഭിച്ച പുരസ്കാരമെന്ന് സംവിധായകൻ പുറഞ്ഞു.

മികച്ച സ്വഭാവ നടി
പ്രേക്ഷകരുടെ മനസ്സറിഞ്ഞ പുരസ്കാരനിർണ്ണയമായിരുന്നു ഇത്തവണത്തേത്. സുഡാനി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളായിരുന്നു സുഡു മേന്റെ ഉമ്മമാരായ സരസ്സ ബാലുശ്ശേരി, സാവിത്രി ശ്രീധർ. കൊല്ലങ്ങളായുളള നാടക ജീവിതത്തിൽ നിന്നാണ് ഈ ഉമ്മമാർ സിനിമയിൽ എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ ഇവർ സംസ്ഥാന അവാർഡിന് അർഹരായിരിക്കുകയാണ്. സുഡാനിയിലെ ഉമ്മമാരെ കേരള ജനത ഒന്നടങ്കം നെഞ്ചിലേറ്റി കഴിഞ്ഞിട്ടുണ്ട്.

അഞ്ച് അവാർഡുകൾ
ജനപ്രിയ ചിത്രങ്ങളടക്കം അഞ്ച് അവാർഡുകളാണ് സുഡാനിയെ തേടിയെത്തിയിരിക്കുന്നത്. മിക്ക സംവിധായകൻ, മികച്ച നടൻ( സൗബിൻ), മികച്ച സ്വഭാവ നടി( സാവിത്രി ശ്രീധർ, സരസ ബാലുശ്ശേരി), മികച്ച തിരക്കഥ( സക്കരിയ്യ, മുഹ്സിൻ പെരാരി) എന്നിങ്ങനെ പ്രധാനപ്പെട്ട അഞ്ച് പുരസ്കാരങ്ങളുടെ മധുരം സുഡാനിയ്ക്കുണ്ട്. കഴിഞ്ഞ വർഷം പുറത്തു വന്നതിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയ തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു സുഡാനി. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങൾ സുഡാനിയെ തേടിയെത്തിയിരുന്നു.


Click it and Unblock the Notifications











