ക്ലാസും മാസ്സുമാണ്! ഒരൊറ്റ ഫ്രെയിമില്‍ മലയാള സിനിമയുടെ ഹിറ്റ് മേക്കേഴ്‌സ്! അപൂര്‍വ്വ നിമിഷം തന്നെ!!!

വ്യത്യസ്തമായ രീതിയില്‍ സിനിമയെ സമീപിക്കുന്നവര്‍ കൂടുതലാണ്. അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷം പിന്നീട് സംവിധായകരായി മാറിയവരും നവഗാതരായി തുടക്കം കുറിച്ചവരുമൊക്കെ ഇന്ന് മലയാള സിനിമയുടെ എല്ലാമെല്ലാമാണ്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് സമ്മാനിച്ച സംവിധായകര്‍ നിരവധിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ തുടക്കം കുറിച്ച ഇവരില്‍ പലരും ഇന്നും അടുത്ത സൗഹൃദം തുടരുന്നവരാണ്. സ്വന്തം സിനിമയുടെ കാര്യത്തില്‍ മാത്രമല്ല സുഹൃത്തുക്കളുടെ കാര്യത്തെക്കുറിച്ച് അന്വേഷിച്ചും ഇവരെത്താറുണ്ട്.

പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, സത്യന്‍ അന്തിക്കാട്, കമല്‍ ഇവരെല്ലാം ഒരുമിച്ചുള്ള ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ഏതാണ് പരിപാടിയെന്ന കാര്യത്തെക്കുറിച്ചോ എന്താണ് വിശേഷമെന്നോയുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരെ ഒരൊറ്റ ഫ്രെയിമില്‍ കാണാനായതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ താരരാജാക്കന്‍മാരായി വളര്‍ന്നതിന് പിന്നില്‍ ഇവരുടെ പ്രയത്‌നം കൂടിയുണ്ട്.

Directors

മലയാളികള്‍ എന്നെന്നും നെഞ്ചിലേറ്റുന്ന പല കഥാപാത്രങ്ങളും പിറവിയെടുത്തതിന് പിന്നില്‍ ഇവരുടെ പ്രയത്‌നങ്ങളുമുണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇന്നും ഇവരുടെ മികച്ച സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധായകന്‍ മാത്രമല്ല നല്ലൊരു അഭിനേതാവും തന്നില്‍ മയങ്ങിക്കിടക്കുന്നുണ്ടെന്ന് ഫാസില്‍ നേരത്തെ തെളിയിച്ചിരുന്നു. ലൂസിഫറില്‍ പൃഥ്വിരാജ് അദ്ദേഹത്തിലെ നടനെ കൃത്യമായി ഉപയോഗപ്പെടുത്തിയിരുന്നു. അവരവരുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഓരോ സംവിധായകരും. ഇവരുടെ വിസ്മയത്തിനായാണ് മലയാളം കാത്തിരിക്കുന്നതും. നാളുകള്‍ക്ക് ശേഷം ഇവരില്‍ പലരും സജീവമായ തിരിച്ചുവരവ് നടത്തുകയാണ്. മോഹന്‍ലാലിനൊപ്പം മരക്കാര്‍ അറബിക്കടലിന്‍രെ സിംഹവുമായെത്തുകയാണ് പ്രിയദര്‍ശന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനുള്ള ശ്രമത്തിലാണ് സത്യന്‍ അന്തിക്കാട്. അഭിനേതാവായും തിളങ്ങി നില്‍ക്കുന്ന ഫാസില്‍ മകനെ നായകനാക്കി സിനിമയൊരുക്കുമെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X