»   » ചരിത്രക്കാരന്മാരുടെ കഥയുമായി മലയാളത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത് 5 സിനികമള്‍!

ചരിത്രക്കാരന്മാരുടെ കഥയുമായി മലയാളത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത് 5 സിനികമള്‍!

Posted By: Teressa John
Subscribe to Filmibeat Malayalam

മലയാള സിനിമയും സ്ഥിരമായി തുടര്‍ന്ന് പോന്നിരുന്ന ശൈലികളില്‍ നിന്നും വ്യത്യസ്തമായ സിനിമകള്‍ ചെയ്യുവാന്‍ തുടങ്ങിയിരിക്കുകയാണ്. ബിഗ് ബജറ്റിലും ത്രീഡി ദൃശ്യ മികവ് എന്നിങ്ങനെ പല തരത്തിലും വളര്‍ച്ചയുടെ പാതയിലാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ പല സിനിമകളും കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരുന്നു. ഇനിയും അതിനു വേണ്ടി തയ്യാറെടുക്കുന്ന സിനിമകളുണ്ട്.

മോഹന്‍ലാലിന്റെ 'സദയ'ത്തിലെ അഭിനയം കണ്ടിട്ടുണ്ടോ? തനിക്ക് ഏറെ ഇഷ്ടപ്പെട്ട രംഗമാണെന്ന് ഫഹദ് ഫാസില്‍!

മോഹന്‍ലാല്‍, മമ്മുട്ടി, പൃഥ്വിരാജ്, നിവിന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ പ്രമുഖ താരങ്ങളും യുവതാരങ്ങളും സിനിമകളുടെ തിരക്കുകളിലാണ്. എന്നാല്‍ ഇവരുടെ സിനിമകള്‍ തമ്മില്‍ വലിയൊരു സാമ്യം എടുത്ത് കാണിക്കാനുണ്ട്. മോഹന്‍ലാല്‍ ഒന്നിലധികം സിനിമകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും പ്രധാനം മഹാഭാരതം എന്ന ബ്രഹ്മാന്‍ഡ ചിത്രമാണ്. ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് പോലെ മുമ്പ് ഇതിഹാസമായിരുന്ന പലരുടെയും ജീവിതകഥ പറയുന്ന സിനിമകളുടെ വലിയൊരു ലിസ്റ്റ് തന്നെയാണ് ഇപ്പോഴുള്ളത്.

ഭീമന്‍


മോഹന്‍ലാല്‍ നായകനായി എത്തുന്ന ബ്രഹ്മാന്‍ഡ ചിത്രം മഹാഭാരതത്തില്‍ താരം ഭീമന്റെ വേഷമാണ് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കാന്‍ പോവുകയാണ്.

കുഞ്ഞാലി മരയ്ക്കാര്‍

കോഴിക്കോട്ടെ സാമൂതിരി രാജവിന്റെ നാവിക പടയുടെ തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ സിനിമയാക്കാന്‍ പോവുകയാണ്. ചിത്രത്തില്‍ മമ്മുട്ടിയാണ് നായകനായി എത്തുന്നത്.

വേലു തമ്പി ദളവ

പൃഥ്വിരാജും നായകനായി മറ്റൊരു ചരിത്രകാരന്റെ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. വേലു തമ്പി ദളവയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്.

കായംകുളം കൊച്ചുണ്ണി


മദ്ധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കള്ളനായിരുന്നു കായംകുളം കൊച്ചുണ്ണി. പണക്കാരുടെ കൈയില്‍ നിന്നും പണം മോഷ്ടിച്ച് പാവങ്ങള്‍ക്ക് കൊടുത്തിരുന്ന കൊച്ചുണ്ണിയുടെ കഥയും സിനിമയാക്കുകയാണ്. ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്.

സുകുമാര കുറുപ്പ്


കേരളത്തെ ഞെട്ടിച്ച് കടന്ന് കളഞ്ഞ പിടിക്കിട്ടപുള്ളി സുകുമാര കുറുപ്പിന്റെ കഥയും സിനിമയാക്കുകയാണ്. ദുല്‍ഖറാണ് ചിത്രത്തില്‍ സുകുമാര കുറുപ്പായി അഭിനയിക്കുന്നത്.

ശിവാജി ഗണേശന്‍


നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറായിരുന്ന ശിവാജി ഗണേശന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. ചിത്രം തെലുങ്കിലാണ് നിര്‍മ്മിക്കുന്നത്.

English summary
5 epic film coming to malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam