»   » 'പ്രേതം' നിങ്ങള്‍ കണ്ടിരിക്കണം.. ഇതാ 5 കാരണങ്ങള്‍

'പ്രേതം' നിങ്ങള്‍ കണ്ടിരിക്കണം.. ഇതാ 5 കാരണങ്ങള്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തില്‍ പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യ നായകനാകുന്ന പ്രേതം എന്ന ചിത്രം. കോമഡിയും, ഹൊററും, സസ്‌പെന്‍സും ഇടകലര്‍ന്നെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകര്‍ക്കിടിയില്‍ നിന്നും വലിയ പ്രതികരണമായിരുന്നു ലഭിച്ചത്.

ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പേരില്‍ തന്നെ ആകാംഷ നിറച്ച ചിത്രത്തില്‍ അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍, ജിപി, പേളിമാണി എന്നിവരാണ് കഥാപാത്രങ്ങള്‍. ചിത്രം നിങ്ങള്‍ കണ്ടിരിക്കണം എന്ന് പറയാന്‍ 5 കാരണങ്ങള്‍ ഇവയാണ്...

ജയസൂര്യയുടെ വ്യത്യസ്ത ലുക്ക്


ചിത്രത്തില്‍ മെന്റലിസ്റ്റിന്റെ കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നത് ജയസൂര്യയുടെ കഷണ്ടി ലുക്ക് തന്നെയാണ്. കഥാപാത്രം പൂര്‍ണനാകുന്നതും ഇവിടെ തന്നെയാണ്.

മലയാളത്തില്‍ അടുത്ത ഹൊറര്‍ ചിത്രം

നിരവധി ഹൊറര്‍ ചിത്രങ്ങള്‍ മലയാളത്തില്‍ അരങ്ങേറിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കാനാണ് സംവിധായകന്‍ ആഗ്രഹിക്കുന്നത്. എന്നും ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന രസകരമായ ഹൊറര്‍ കോമഡി ത്രില്ലറായിരിക്കും പ്രേതം.

ജയസൂര്യ രജ്ഞിത് ശങ്കര്‍ കൂട്ടുക്കെട്ട്


സു സു സുധി വാത്മീകം എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും രജ്ഞിത് ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. കൈയ്യടികള്‍ ഏറെ വാങ്ങിക്കൂട്ടിയ കൂട്ടുക്കെട്ടായിരുന്നു ഇരുവരുടെയും. മലയാള ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത നിഴലുകള്‍ എന്ന സീരിയലിന്റെ സംവിധായകന്‍ കൂടിയാണ് രജ്ഞിത്. അതുകൊണ്ട് തന്നെയാണ് ഇവരുടെ കൂട്ടുക്കെട്ടില്‍ ഏറെ പ്രതീക്ഷയും.

നിഗൂഢത നിറഞ്ഞ ചിത്രം


ചിത്രത്തിന്റെ ട്രെയിലറില്‍ നിഗൂഢത നിറഞ്ഞ ചിത്രമാണ് എന്ന് വ്യക്തമാണ്. ജയസൂര്യയാണ് പ്രേതം എന്ന് പലരും തെറ്റിധരിച്ചു, ലുക്കില്‍ വില്ലന്‍ കഥാപാത്രമാണെന്നും കരുതിയവര്‍ ഏറെയാണ്. മനസ് വായിച്ചറിയാന്‍ പ്രത്യേക കഴിവുള്ള മെന്റലിസ്റ്റിന്റെ റോളിലാണ് ജയസൂര്യ എത്തുന്നത്. ഇദ്ദേഹം സൃഷ്ടിക്കുന്ന നിഗൂഡതകളും ചിത്രത്തിന്റെ വഴിതിരിവുകളാണ്.

ചിത്രത്തിലെ താരനിര


അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ,ഷറഫുദ്ദീന്‍, പേളിമാണി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ്ര് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംഷയാണ്.

English summary
Malayalam movie ‘Pretham’ is one of the most awaited films of the year. Here are a few things that fans can look forward to:

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam