twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു, മികച്ച നടി കനി കുസൃതി

    |

    50ാം മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. .ഉച്ചയ്ക്ക് പന്ത്രണ്ടിന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കനി കുസൃതിയാണ് മികച്ച നടി. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടി പുരസ്കാരത്തിന് അർഹയായത്. മോസ്‌ക്കോ മേളയിലെ ബ്രിസ്‌ക്ക് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌കരം നേടിയിരുന്നു. സാധ്യത പട്ടികയിൽ കനി കുസൃതിയുടെ പേര് ആദ്യ സ്ഥാനത്ത് തന്നെ ഇടം പിടിച്ചിരുന്നു.

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു പുരസ്കാരമായിരുന്നു ഇത് .മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ഈ തവണ മുഖാമുഖമെത്തിയത്. കനിയോടൊപ്പം മഞ്ജു വാര്യർ, അന്ന ബെൻ, എന്നിവരും അവസാന ലാപ്പിൽ വരെ ഇടം പിടിച്ചിരുന്നു.

    Kani Kusruti

    പൂവൻ കോഴി എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലെ പ്രകടനമാണ് മഞ്ജുവിന്റെ പേര് മികച്ച നടിയുടെ പട്ടികയിൽ ഇടം നേടിക്കൊടുത്തത്. കുമ്പളങ്ങി നൈറ്റ്‌സ് ഹെലൻ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയിൽ മുന്നിൽ തന്നെയുണ്ടായിരുന്നു

    Recommended Video

    50th Kerala State Film Awards: Winners list | FilmiBeat Malayalam

    കൊവിഡ് പശ്ചാത്തലത്തിലാണ് പുരസ്കാര പ്രഖ്യാപനം വൈകിയത്. 119 ചിത്രങ്ങളാണ് ഇക്കുറി നോമിനേഷനിൽ ഇടം പിടിച്ചത്. 2019ൽ നിർമ്മിച്ച ചിത്രങ്ങളാണ് മത്സരിച്ചത്,
    കൊവിഡിനെ തുടർന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളും അവാർഡിനായി പരിഗണിച്ചിട്ടുണ്ട്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

    Read more about: kani kusruti
    English summary
    50th Kerala State Film Awards 2020: Kani Kusruti Won The Best Actress Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X