അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു, ഏറ്റുവാങ്ങി സുരാജും കനിയും നിവിനും

By Midhun Raj

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്തു. മികച്ച നടനും നടിക്കുമുളള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടും കനി കുസ്യതിയും ഏറ്റുവാങ്ങി. തിരുവനന്തപുരം ടാഗോര്‍ തിയ്യേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഏകെ ബാലന്‍, കടകംപളളി സുരേന്ദ്രന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. മികച്ച സ്വഭാവ നടനുളള പുരസ്‌കാരം ഫഹദ് ഫാസിലിന് വേണ്ടി സംവിധായകന്‍ മധു സി നാരായണന്‍ ഏറ്റുവാങ്ങി. വാസന്തിയിലെ പ്രകടനത്തിന് സ്വാസിക മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം ഏറ്റുവാങ്ങി.

surajvenjaramood-nivinpauly

മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും, മികച്ച അഭിനയത്തിനുളള പ്രത്യേക ജൂറി പരാമര്‍ശം നേടിയ നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ തുടങ്ങിയ താരങ്ങളും പുരസ്കാരങ്ങള്‍ സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാസ്‌ക്കും കൃത്യമായ സാമൂഹിക അകലം പാലിച്ചുമാണ് ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നായിരുന്നു 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം നടന്നത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി ഏകെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. ജല്ലിക്കെട്ടിന്‌റെ സംവിധാനത്തിനാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് പുരസ്‌കാരം ലഭിച്ചത്. ആന്‍ഡ്രായിഡ് കുഞ്ഞപ്പന്‍, വികൃതി തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിനാണ് സുരാജിന് പുരസ്‌കാരം. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് സിജു വില്‍സണ്‍ നിര്‍മ്മിച്ച വാസന്തിയാണ്. കുമ്പളങ്ങി നൈറ്റ്‌സിലെ സംഗീതത്തിന് സുഷിന്‍ ശ്യാമിന് മികച്ച സംഗീത സംവിധായകനുളള പുരസ്‌കാരവും ലഭിച്ചു.

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X