Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മികച്ച നടിയായി രേവതി; എല്ലാവരും ഒന്നിച്ച് നിന്നത് കൊണ്ടാണ് ഇത് സാധ്യമായതെന്നും നടി
അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം സ്വന്തമാക്കിയിരിക്കുകയാണ് നടി രേവതി. ഭൂതകാലം എന്ന സിനിമയിലെ പ്രകടനമാണ് രേവതിയ്ക്ക് അംഗീകാരം നേടി കൊടുത്തത്. മഞ്ജു വാര്യര്‍, പാര്‍വ്വതി, നിമിഷ, ഗ്രേസ് ആന്റണി, ദര്‍ശന രാജേന്ദ്രന് തുടങ്ങിയ നടിമാരുടെ പേരാണ് മുന്പില് നിന്നിരുന്നത്. അവസാന റൗണ്ടില്‍ കനി കുസൃതി, നിമിഷ, രേവതി എന്നിങ്ങനെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. അവരെ പിന്തള്ളി കൊണ്ടാണ് രേവതി പുരസ്കാരത്തിന് അര്‍ഹയായത്.
പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണം രേഖപ്പെടുത്തി കൊണ്ട് നടി രംഗത്ത് വരികയും ചെയ്തു. 'ഒരുപാട് നന്ദിയും അതിനോടൊപ്പം സന്തോഷവുമുണ്ട്. രാഹുലിന്റെ ആദ്യ പടമാണ്. എല്ലാവര്ക്കും രാഹുലിന് മേലെ ഒരു വിശ്വാസം ഉണ്ടായിരുന്നു.അതുകൊണ്ടാണ് ഈ സിനിമ ഉണ്ടായത്. അന്‍വര്‍ റഷീദും ഷെയിന്‍ നിഗവും ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ചു ചെയ്തത് കൊണ്ടാണ് ഈ സിനിമയുണ്ടായതെന്നും രേവതി പറയുന്നു'.

'ഭൂതകാലം' വലിയൊരു ടീം വര്‍ക്കാണ്. ഞാന്‍ സിനിമയില്‍ 40 വര്‍ഷത്തോളം ആയല്ലോ, അപ്പോള്‍ മികച്ച രീതിയില്‍ ചെയ്തില്ലെങ്കിലാവും പ്രശ്നമാവുക. എനിക്കിഷ്ടമുള്ള മേഖലയാണിത്. അതിനാല്‍ ഇത് ആസ്വദിച്ച് ചെയ്യുന്നു. എല്ലാ ജ്യൂറി അംഗങ്ങള്‍ക്കും ജ്യൂറി ചെയര്‍മാനും നന്ദി അറിയിക്കുന്നു' എന്നും പുരസ്കാരത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തിലൂടെ രേവതി വ്യക്തമാക്കുന്നു.
നവാഗതനായ രാഹുല്‍ ശശിധരന് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഭൂതകാലം. രേവതിയ്ക്ക് പുറമേ ഷൈന്‍ നിഗം, സൈജു കുറുപ്പ്, തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൊറര്‍ ത്രില്ലറായി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഭൂതകാലം.
അഭിനയത്തിന് പുറമേ സംവിധാനത്തിലും മറ്റ് അണിയറ പ്രവര്‍ത്തനത്തിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടി രേവതി. കുറച്ച് കാലമായി മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്താണ് രേവതി അഭിനയിച്ചത്. 2019 ല്‍ പുറത്തിറങ്ങിയ വൈറസാണ് രേവതിയുടേതായി അവസാനമെത്തിയ ചിത്രം. ശേഷം 2022 ജനുവരിയിലാണ് ഭൂതകാലം റിലീസ് ചെയ്യുന്നത്.
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍