മികച്ച നടൻ മമ്മൂ‌ട്ടി, മികച്ച നടി ഷംല ഹംസ; 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

55ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയാണ് മികച്ച നടി. ഭ്രമയു​ഗം എന്ന സിനിമയിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലെ പ്രകടനമാണ് ഷംല ഹംസയെ പുരസ്കാരത്തിന് അർ​ഹയാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയു​ഗം എന്ന സിനിമയിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെ‌ട്ടത്.

കിഷ്കിന്ദ​ഗാന്ധത്തിലെ പ്രകടനത്തിന് ആസിഫ് അലിക്കും എആർഎം എന്ന സിനിമയിലെ പ്രകടനത്തിന് ടൊവിനോ തോമസിനും പ്രത്യേക ജൂറി പരാമർശമുണ്ട്. നടിമാരിൽ ജ്യോതിർമയി (ബോ​ഗെയ്ൻ വില്ല), ദർശന രാജേന്ദ്രൻ ( പാരഡെെസ്) എന്നിവർക്കും പ്രത്യേക ജൂറി പരാമർശമുണ്ട്. മികച്ച സ്വഭാവ നടി ലിജോ മോൾ ആണ്. നടന്ന സംഭവം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം.

Mammootty   Shamla Hamza

മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച സിനിമ. മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് ചി​ദംബരം ( മഞ്ഞുമ്മൽ ബോയ്സ്), സ്വഭാവ നടൻ- സൗബിൻ ഷാഹിർ ( മഞ്ഞുമ്മൽ ബോയ്സ് ) സിദ്ധാർത്ഥ് ഭരതൻ (ഭ്രമയു​ഗം), മികച്ച രണ്ടാമത്തെ ചിത്രം-ഫെമിനിച്ചി ഫാത്തിമ, ഛായാ​ഗ്രഹണം-ഷെെജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്).

സം​ഗീത സംവിധായകൻ-സുഷിൻ ശ്യാം, പശ്ചാത്തല സം​ഗീതം-ക്രിസ്റ്റോ സേവ്യർ (ഭ്രമയു​ഗം), പിന്നണി ​ഗായിക-സെബ ടോമി (അം അ), ചിത്രസംയോജകൻ-സൂരജ് ഇഎസ് (കിഷ്കിന്ധാ കാണ്ഡം), കലാസംവിധായകൻ-അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്), സിങ്ക് സൗണ്ട്-അജയൻ അടാട്ട് (പണി), ശബ്ദരൂപകൽപ്പന-ഷിജിൻ മെൽവിൻ (മഞ്ഞുമ്മൽ ബോയ്സ്), കളറിസ്റ്റ്-ശ്രിക് വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബോ​ഗെയ്ൻ വില്ല), മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ബോ​ഗെയ്ൻ വില്ല, ഭ്രമയു​ഗം), കോസ്റ്റ്യൂം സമീറ സനീഷ് ( രേഖാചിത്രം, ബോ​ഗെയ്ൻവില്ല), ഡബ്ബിം​ഗ് ആർട്ടിസ്റ്റ്-ഫാസി വെെക്കം (ബറോസ്), ഡബ്ബിം​ഗ് ആർട്ടിസ്റ്റ്-സയനോര ഫിലിപ്പ് (ബറോസ്), നൃത്ത സംവിധാനം-സുമേഷ് സുന്ദർ ( ബോ​ഗെയ്ൻവില്ല), ജനപ്രീതിയുള്ള ചിത്രം-പ്രേമലു. നവാ​ഗത സംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ), മികച്ച വിഷ്വൽ എഫക്ട്സ്-ജിതിൻ ലാൽ, ആൽബർട്ട്, അനിത മുഖർജി (എആർഎം). ​ഗാനരചയിതാവ്-വേടൻ (മഞ്ഞുമ്മൽ ബോയ്സ്).

More from Filmibeat

Read more about: kerala state film awards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X