»   » രുദ്രസിംഹാസനം; ചിത്രത്തിലെ ചില വിശേഷങ്ങളിലൂടെ

രുദ്രസിംഹാസനം; ചിത്രത്തിലെ ചില വിശേഷങ്ങളിലൂടെ

Posted By: AkhilaKS
Subscribe to Filmibeat Malayalam


സുരേഷ ഗോപി വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന രുദ്രസിംഹാസനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഷിബു ഗംഗാധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലോകത്തെ കറുത്ത ശക്തികളെ തകര്‍ക്കുന്ന രുദ്രസിംഹന്‍ എന്ന യോഗിയുടെ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വരിക്കാശ്ശേരി മനയെ നാല്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് മനവത്തൂര്‍ കോവിലകമാക്കി മാറ്റിയാണ് രുദ്രസിംഹാസനം ചിത്രീകരിച്ചത്.

രുദ്രസിംഹാസനം; ചിത്രത്തിലെ ചില വിശേഷങ്ങളിലൂടെ

നോവലിസ്റ്റ് ആയ സുനില്‍ പരമേശ്വരനാണ് രുദ്രസിംഹാസനത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ ഭദ്രാസനം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് രുദ്രസിംഹസനം. സൂപ്പര്‍ഹിറ്റ് ചിത്രം അനന്തഭദ്രത്തിന്റെ തിരക്കഥ എഴുതിയതും സുനില്‍ പരമേശ്വരനാണ്.

രുദ്രസിംഹാസനം; ചിത്രത്തിലെ ചില വിശേഷങ്ങളിലൂടെ

രുദ്രസിംഹാസനം എന്ന ചിത്രത്തിലെ കഥാപാത്രം തന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത അനുഭവം ആയിരുന്നു സുരേഷ് ഗോപി പറയുന്നു. മനസ്സ് പറയുന്ന വഴിയേ സഞ്ചരിക്കുന്ന രുദ്രസിംഹന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. അവസാനം സുരേഷ് ഗോപി അഭിനയിച്ചത് ഡോള്‍ഫിന്‍ എന്ന ചിത്രത്തിലാണ്.

രുദ്രസിംഹാസനം; ചിത്രത്തിലെ ചില വിശേഷങ്ങളിലൂടെ

മലയാളത്തിന്റെ ഭാഗ്യ നായികയായ നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ആദ്യമായാണ് നിക്കി ഗല്‍റാണി സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിക്കുന്നത്. മനവത്തൂര്‍ കോവിലകത്തെ ഹൈമവതി തമ്പുരാട്ടിയെന്ന കഥാപാത്രത്തെയാണ് നിക്കി ഗല്‍റാണി അവതരിപ്പിക്കുന്നത്.

രുദ്രസിംഹാസനം; ചിത്രത്തിലെ ചില വിശേഷങ്ങളിലൂടെ

സുരേഷ് ഗോപിയ്‌ക്കൊപ്പം ഒരു താര നിര തന്നെയാണ് രുദ്രസിംഹാസനത്തില്‍ എത്തുന്നത്. കനിഹ, ശ്വേത മേനോന്‍, നെടുമുടി വേണു, സുധീര്‍ കരമന,നിഷാന്ത് സാഗര്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

രുദ്രസിംഹാസനം; ചിത്രത്തിലെ ചില വിശേഷങ്ങളിലൂടെ

സക്കറിയുടെ പ്രൈസ് ദ ലോര്‍ഡ് എന്ന ചെറുക്കഥയെ ആസ്പദമാക്കി ഒരുക്കിയ മമ്മൂട്ടി ചിത്രമായ പ്രൈസ് ദ ലോര്‍ഡ് എന്ന ചിത്രത്തിന് ശേഷം ഷിബു ഗംഗാധരന്‍ രണ്ടാമതായി നിര്‍മ്മിക്കുന്ന ചിത്രമാണ് രുദ്രസിംഹാസനം.

English summary
'Rudra Simhasanam' is Shibu Gangadharan's second movie who made his directorial debut with Mammootty-starrer 'Praise the Lord'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam