twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു മദ്യപന്‍റെ കഥ; 60 എംഎല്‍ ലാസ്റ്റ് ഓര്‍ഡര്‍

    By Meera Balan
    |

    ആറ് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വ ചിത്രം അതും ഒരു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ആ ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഉള്‍പ്പെടെ സജീവ ചര്‍ച്ചയാകുന്നു. യു ട്യൂബിലും ഒട്ടേറെപ്പേര്‍ ഇതിനോടകം തന്നെ ചിത്രം കണ്ടു. 60എംല്‍ ലാസ്റ്റ് ഓര്‍ഡര്‍ എന്ന ഹ്രസ്വ ചിത്രമാണ് മദ്യത്തിനെതിരെ മികച്ച സന്ദേശം നല്‍കി തരംഗമാകുന്നത്.

    നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായ കൃഷ്ണ മുരളിയാണ് ലാസ്റ്റ് ഓര്‍ഡറിന്റെ സംവിധായകന്‍. ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിലാണ് ലാസ്റ്റ് ഓര്‍ഡര്‍ എന്ന മനോഹരമായ ഹ്രസ്വ ചിത്രം പുറത്തുറങ്ങിയത്. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കൃഷ്ണ മുരളിയ്ക്ക് ലാസ്റ്റ് ഓര്‍ഡര്‍ പുതിയ വഴിത്തിരിവാകുമെന്ന് ഉറപ്പ്.

    60 ml

    ഒരു ആളുടെ 15 വര്‍ഷത്തെ മദ്യാപന ജീവിത്തെ തുറന്നു കാട്ടുകയാണ് ചിത്രം. വെറുതെ ഒരു രസത്തിന് തുടങ്ങിയ മദ്യപാനം അയാളുടെ ജീവിത്തെ തന്നെ തകര്‍ത്തു കളയുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നല്ലൊരു ഗായകനായ അയാള്‍ പ്രണയത്തകര്‍ച്ചയിലൂടെ മദ്യപാനത്തിലേയ്ക്ക കൂടുതല്‍ അടുക്കുന്നു. മദ്യത്തിന്റെ ലഹരിയില്‍ സംഗീതവും കുടുംബവും... എന്തിന്, തന്നെ തന്നെ അയാള്‍ മറന്നു പോകുന്നു.

    ലൈഫ് ക്ളിക്ക്‌സ് ബാനറില്‍ ഗണേഷ് വിശ്വംഭരനാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. പക്വതയാര്‍ന്ന അഭിനയത്തിലൂടെ ലരീഷ് ആണ് ലാസ്റ്റ് ഓര്‍ഡറിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്. സൂരജ് ഖാനാണ് ചിത്രത്തിന്റെ ക്യാമറമാന്‍. ആല്‍ബി നടരാജാണ് ചിത്രത്തിന്റെ എഡിറ്റര്‍.

    <center><iframe width="100%" height="338" src="//www.youtube.com/embed/X4A-5X8d6Ck" frameborder="0" allowfullscreen></iframe></center>

    English summary
    60ml Last Order New short film against liquor addiction.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X