»   » വാസു ഇടത് കൈയ്യനാണെന്ന് ജയരാമന്‍ പറഞ്ഞത് കള്ളമോ, മോഹന്‍ലാലിന്റെ ഒപ്പത്തിലെ 61 അബദ്ധങ്ങള്‍

വാസു ഇടത് കൈയ്യനാണെന്ന് ജയരാമന്‍ പറഞ്ഞത് കള്ളമോ, മോഹന്‍ലാലിന്റെ ഒപ്പത്തിലെ 61 അബദ്ധങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം. മോഹന്‍ലാല്‍ ആദ്യമായി മുഴുനീള അന്ധന്‍ വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ബോക്‌സോഫീസില്‍ അമ്പത് കോടി ക്ലബില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഒപ്പം. എന്നാല്‍ റിലീസ് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ചിത്രത്തിലെ ആരു ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.


61 അബദ്ധങ്ങളോ


മോഹന്‍ലാലിന്റെ അഭിനയത്തിന് ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ 61 അബദ്ധങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


ശ്രദ്ധിക്കാതെ പോയത്

തന്നെ ഉപദ്രവിക്കാന്‍ വരുന്നവരെ പോലും വ്യക്തമായി തിരിച്ച് അറിയുന്ന മോഹന്‍ലാല്‍ അഭിനയിച്ച ജയരാമന്‍ എന്ന കഥാപാത്രം തന്റെ അനിയത്തി അടുത്ത് ചെന്നിട്ട് അറിയുന്നില്ലെന്നും വീഡിയോയിലുണ്ട്.


കണ്ടിന്യൂറ്റി പ്രശ്‌നങ്ങള്‍

ഷോര്‍ട്ടുകള്‍ ചേര്‍ത്ത് വച്ചപ്പോഴുള്ള കണ്ടിന്യൂറ്റി പ്രശ്‌നങ്ങളാണ് ചിത്രത്തിലെ അബദ്ധങ്ങളായി വീഡിയോയില്‍ പറയുന്നത്.


ജയരാമന്‍ പറഞ്ഞത് കള്ളമോ

ചിത്രത്തില്‍ സമുദ്രക്കനി അവതരിപ്പിച്ച വാസു എന്ന കഥാപാത്രം ഒരു ഇടം കൈയ്യനാണെന്ന് ജയരാമന്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ ഒരു സീനില്‍ പോലും വാസു ഇടത് കൈയ് ഉപയോഗിച്ചതായി കാണുന്നില്ല.


61 അബദ്ധങ്ങള്‍

61 അബദ്ധങ്ങള്‍ വീഡിയോ കാണാം.


English summary
61 mistakes in Oppam Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam