ഫിലിം ഫെയര്‍: മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റിന്‍

By Aswathi

ചെന്നൈ: 61-ാം സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് പോയ വര്‍ഷത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനായി ഫഹദ് ഫാസിലും നടിയായി ആന്‍ അഗസ്റ്റിനെയും തിരഞ്ഞെടുത്തു. ആര്‍ട്ടിസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. മറ്റ് പുരസ്‌കാരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കൂ...

 മികച്ച ചിത്രം

മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റിന്‍

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് 2013-ലെ മികച്ച ചിത്രം. ആമേന്‍, ആര്‍ട്ടിസ്റ്റ്, സെല്ലുലോയ്ഡ്, ലെഫ്റ്റ് റൈറ്റ് ലെഫ് എന്നീ ചിത്രങ്ങളോട് മത്സരിച്ചാണ് ദൃശ്യം ഒന്നാമതെത്തിയത്

മികച്ച സംവിധായകന്‍

മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റിന്‍

ആര്‍ട്ടിസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയതും ശ്യാമ പ്രസാദ് തന്നെയാണ്. ലാല്‍ ജോസ്, കമല്‍, ജോയ് മാത്യു, ജിത്തു ജോസഫ് എന്നിവരും പട്ടികയിലുണ്ടായിരുന്നു.

നടന്‍ ഫഹദ് തന്നെ

മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റിന്‍

സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തിന് പുറകെ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ഫഹദ് സ്വന്തമാക്കി. ഇന്ദ്രജിത്ത്, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയറാം തുടങ്ങിവരെ പിന്തള്ളിയാണ് നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ ഫഹദ് പുരസ്‌കാരം നേടിയത്.

ആന്‍ മികച്ച നടി

മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റിന്‍

ആര്‍ട്ടിസ്റ്റിലെ അഭിനയത്തിലൂടെ ആന്‍ അഗസ്റ്റിനും മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരത്തിന് ആനിനെ അര്‍ഹയാക്കിയതും ഇതേ ചിത്രമാണ്. ശോഭന, മീന, മംമ്ത മോഹന്‍ദാസ്, ശ്വേത മേനോന്‍ എന്നിവരും പട്ടികയിലുണ്ടായിരുന്നു.

മുരളി ഗോപിയ്ക്ക്

മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റിന്‍

മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത് മുരളി ഗോപിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അഭിനയമാണ് പരിഗണിച്ചത്. സുരാജ്, ഇന്ദ്രജിത്ത്, മുകേഷ്, സിദ്ദിഖ് എന്നിവരാണ് നോമിനേഷനിലുണ്ടായിരുന്ന മറ്റ് നടന്മാര്‍

ആശ ശരത്ത് മികച്ച സഹനടി

മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റിന്‍

ദൃശ്യത്തിലെ അഭിനയത്തിലൂടെ മികച്ച സഹ നടിക്കുള്ള പുരസ്‌കാരം ആശ ശരത്ത് നേടി. ബിന്ദു പണിക്കര്‍, ലെന, ഗീത സനുഷ തുടങ്ങിയവരും പരിഗണനയില്‍ ഉണ്ടായിരുന്നു.

സംഗീത സംവിധായകന്‍

മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റിന്‍

സെല്ലുലോയിഡിലെ പാട്ടൊരുക്കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.

 ഗായകന്‍

മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റിന്‍

മെമ്മറീസിലെ 'തിരയും തീരവും' എന്ന് തുടങ്ങുന്ന പാട്ട് പാടി മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം വിജയ് യേശുദാസ് സ്വന്തമാക്കി

വൈക്കം വിജയലക്ഷ്മി

മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റിന്‍

ഒറ്റയ്ക്ക് പാടുന്ന (നടന്‍) പാട്ട് പാടി വൈക്കം വിജയലക്ഷ്മി ഈ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്‌കാരവും സ്വന്തമാക്കി. ശ്രയ ഘോഷാല്‍, അനുരാധ ശ്രീ റാം, മൃദുല വാര്യര്‍, സിത്താര എന്നിവരെ പിന്തള്ളിയാണ് വൈക്കം വിജയലക്ഷ്മി പുരസ്‌കാരം സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X