twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    By Aswini
    |

    അറുപത്തിരണ്ടാമത് ബ്രിട്ടാനിയ സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ പുരസ്‌കാരദാനച്ചടങ്ങ് ചെന്നൈയിലെ നഹ്‌റു ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ഇന്നലെ (26-06-2015) വൈകുന്നേരം നടന്ന ചടങ്ങ് സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളെകൊണ്ട് സമ്പന്നമായിരുന്നു. മലയാള, തമിഴ്, കന്നട, തെലുങ്ക് ഇന്റസ്ട്രിയിലെ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. മമ്മൂട്ടി, കമല്‍ ഹസന്‍, നാഗാര്‍ജുന തുടങ്ങിയവര്‍ മുഖ്യാകര്‍ഷണണമായി.

    മിക്ക തമിഴ് പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായത് മലയാളി താരങ്ങളായിരുന്നു എന്നത് ശ്രദ്ധേയമാണ്. ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ മികച്ച പുതുമുഖ നടനുള്ള (വായിമൂടി പേസുവോം) പുരസ്‌കാരത്തിനര്‍ഹനായി. മാളവിക നായരാണ് തമിഴിലെ മികച്ച നടി. ഉത്തര ഉണ്ണകൃഷ്ണന്‍ തമിഴിലെ മികച്ച ഗായികയുമായി.

    മലയാളത്തിലേക്കെത്തുമ്പോള്‍ നാല് പുരസ്‌കാരങ്ങള്‍ നേടിയത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സാണ്. മലയാളിത്തിലെ പുരസ്‌കാര ജേതാക്കളെ ചിത്രങ്ങളിലൂടെ കാണൂ...

    മികച്ച ചിത്രം

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    മമ്മൂട്ടി നായകനായ മുന്നറിയിപ്പാണ് മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയത്. വേണു സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ഗോപിനാഥാണ് മുഖ്യനായിക വേഷം ചെയ്തത്.

    മികച്ച നടന്‍

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    വര്‍ഷം എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം നല്‍കി. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷം

    മികച്ച നടി

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് മഞ്ജു നടത്തിയത്. അത് തന്നെ നടിയെ മികച്ച നായികയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കി.

    മികച്ച നടന്‍ (ക്രിട്ടിക്‌സ്)

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത് ഇപ്പോഴത്തെ സ്റ്റാര്‍ തരംഗമായ നിവിന്‍ പോളിയാണ്

    മികച്ച സംവിധായിക

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രമൊരുക്കിയ അഞ്ജലി മേനോന്‍ ആണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയത്.

    ലൈഫ് ടൈം അച്ചീവ്‌മെന്റ്

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    മലയാള സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച് ഐവി ശശിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു.

    മികച്ച സഹനടന്‍

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് സഹനത്തിനും തയ്യാറാവുന്ന ജയസൂര്യ മികച്ച സഹനടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം

    മികച്ച സഹനടി

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തെ ആര്‍ജെ സെറയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കിയ പാര്‍വ്വതിയാണ് മികച്ച സഹനടി

    മികച്ച പുതുമുഖതാരം

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    നിക്കി ഗല്‍റാനി ഇപ്പോള്‍ മലയാളത്തിന് സുപരിചിതയായിക്കഴിഞ്ഞു. ഇതിനൊക്കെ കാരണം നിക്കിയുടെ അരങ്ങേറ്റ ചിത്രമായ 1983 ആണ്. അതുകൊണ്ട് തന്നെ മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരത്തിന് നിക്കി അര്‍ഹയായി

    മികച്ച ഗായകര്‍

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തെ ഏത് കരിരാവിലും എന്ന ഗാനം ആലപിച്ച ഹരിചരണ്‍ ശേശാദ്രിയാണ് മികച്ച ഗായകന്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ വിജനതയില്‍ എന്ന ഗാനം പാടി ശ്രേയ ഘോഷാല്‍ മികച്ച ഗായികയായി

    സംഗീത സംവിധായകന്‍

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയ ഗോപി സുന്ദറാണ് മികച്ച സംഗീത സംവിധായകന്‍

    ഗാനരചയ്താവ്

    ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ്: മലയാളത്തിലെ ജേതാക്കള്‍

    1983 എന്ന ചിത്രത്തിന് വേണ്ടി ഓലഞ്ഞാലി കുരുവി എന്ന പാട്ടിന് വരികളെഴുതിയ ബി കെ ഹരി നാരായണനാണ് മികച്ച ഗാന രചയ്താവ്. ഗോപി സുന്ദറാണ് ഈ പാട്ടൊരുക്കിയത്.

    English summary
    The 62nd Britannia Filmfare Awards South was held at the Nehru Indoor Stadium, Chennai on yesterday (26th June). The grand event was extremely rich with the presence of the most prominent actors and technicians of South Indian Cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X