twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    By Aswathi
    |

    അറുപത്തിരണ്ടാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നാനു അവനല്ല അവളു എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ച വിജയ് ആണ്. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കങ്കണ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ദ കോര്‍ട്ട് എന്ന മറാത്തി ചിത്രമാണ് മികച്ച ചിത്രമായി ദേശീയ തലത്തില്‍ തിരഞ്ഞെടുത്തത്. മെയ് 3 ന് രാഷ്ടപതി പ്രണബ് മുഖര്‍ജി പുരസ്‌കാരങ്ങള്‍ സമ്മനിയ്ക്കും.

    മികച്ച നടനുള്ള പരിഗണനയില്‍ ബോളിവുഡില്‍ നിന്നുള്ള ഷാഹിദ് കപൂറിനും ആമീര്‍ ഖാനുമൊപ്പം മലയാളത്തില്‍ നിന്ന് ജയസൂര്യയും മമ്മൂട്ടിയും ഉണ്ടായിരുന്നു. മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി പുരസ്‌കാരം നേടുകയാണെങ്കില്‍ അത് നടന്റെ നാലാമത്തെ ദേശീയ പുരസ്‌കാരം ആയേനെ.

    മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ്. ജോഷി മംഗലത്താണ് ഒറ്റാലിന് തിരക്കഥയൊരുക്കിയത്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ഒറ്റാലിനാണ്. മികച്ച മലയാള ചിത്രമായി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ തിരഞ്ഞെടുക്കപ്പെട്ടു.

    1983 എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ഗോപി സുന്ദറിനാണ് മികച്ച പശ്ചാത്തല സംഗീത്തിനുള്ള പുരസ്‌കാരം നേടുന്നത്. ഐന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മുസ്തഫയ്ക്ക് പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചു. നേരത്തെ ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനെയും പരിഗണിച്ചെങ്കിലും പിന്നീട് പിന്തള്ളപ്പെടുകയായിരുന്നു. തുടര്‍ന്ന് വായിക്കൂ...

    മികച്ച ചിത്രം

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    ദി കോര്‍ട്ട് എന്ന മറാത്തി ചിത്രമാണ് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്.

    മികച്ച മലയാള സിനിമ

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐനാണ് മികച്ച മലയാള സിനിമ

    മികച്ച നടി

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിയ്ക്കും

    മികച്ച നടന്‍

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നാനു അവനല്ല അവളു എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ച വിജയ് ആണ്.

    പ്രത്യേക ജൂറി പരമാര്‍ശം

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    ഐന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മുസ്തഫയ്ക്ക് പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചു.

    മികച്ച തിരക്കഥ

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    ജോഷി മംഗലത്താണ് ഒറ്റാലിന് തിരക്കഥയൊരുക്കിയത്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ഒറ്റാലിനാണ്.

    മികച്ച സംഗീതം

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    വിശാല്‍ ഭരത്വാജിന് മികച്ച സംഗീതജ്ഞനുള്ള പുരസ്‌കാരം ലഭിയ്ക്കും

    പശ്ചാത്തല സംഗീതം

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    1983 എന്ന മലയാള സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഗോപി സുന്ദറിനാണ് ആ പുരസ്‌കാരം

    എഡിറ്റിങ്

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    ജിഗര്‍ത്താണ്ട എന്ന തമിഴ് ചിത്രം എഡിറ്റ് ചെയ്ത വിവേക് ഹര്‍ഷന് മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം ലഭിയ്ക്കും

    മികച്ച പരിസ്ഥിതി ചിത്രം

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അഭിമാനിക്കാന്‍ ഒറ്റാലും ഐനും

    മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് (ഫോട്ടോ: സംവിധായകന്‍ ജയരാജ്)

    English summary
    The most coveted awards for honouring the best in Indian cinema--62nd National Film Awards, announced the winners list reportedly. Although, an official ceremony will be held on May 3, 2015, the names of the winners have been declared.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X