ദേശീയ ചലച്ചിത്ര അവാര്‍ഡ്, മലയാളത്തില്‍ നിന്ന് 33 ചിത്രങ്ങള്‍
മാര്‍ച്ച് 28 തിങ്കളാഴ്ചയാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനം. 33 ചിത്രങ്ങളാണ് ഇത്തവണ ദേശീയ അവാര്‍ഡിന് വേണ്ടി മത്സരിക്കാന്‍ ഒരുങ്ങുന്നത്. 308 ചിത്രങ്ങളാണ് അവാര്‍ഡ് പട്ടികയിലുള്ളത്. അതില്‍ അവസാന റൗണ്ടില്‍ തെരഞ്ഞെടുത്തിരിക്കുന്ന 35 ചിത്രങ്ങളില്‍ പത്ത് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നാണ്.
ഷോലയുടെ സംവിധായകന്‍ രമേശ് സിപ്പിയാണ് ഇത്തവണ ജൂറി ചെയര്‍മാന്‍. മലയാളത്തില്‍ നിന്ന് രണ്ട് പേരാണ് ഇത്തവണ അവാര്‍ഡ് സമിതിയിലുള്ളത്. കേരളത്തില്‍ നിന്ന് ശ്യാമ പ്രസാദ് മഹാരാഷ്ട്രയില്‍ നിന്ന് ജോണ്‍ മാത്യൂ മാത്തണ്‍.

മലയാളത്തില്‍ നിന്ന് ഒഴിവ് ദിവസത്തെ കളി, കഥാന്തര, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, നരോപനിഷത്,കഥ പറയും മുത്തച്ഛന്‍, ബെന്‍, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, ഉണര്‍വ്വ, ഒരു വടക്കന്‍ സെല്‍ഫി, സു സു സുധി വാത്മീകം, എന്ന് നിന്റെ മൊയ്തീന്‍ പത്തേമാരി തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.
ഇത്തവണത്തെ അവാര്‍ഡില്‍ പുതിയ പുരസ്‌കാരം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശം ഏതെന്ന് കണ്ടെത്തുക.


Click it and Unblock the Notifications











