»   » ഫിലിം ഫെയര്‍ പുരസ്‌കാരം! നിവന്‍ പോളി മികച്ച നടന്‍, മികച്ച നടി നയന്‍താര,വിനായകന്‍ സഹനടന്‍!!!

ഫിലിം ഫെയര്‍ പുരസ്‌കാരം! നിവന്‍ പോളി മികച്ച നടന്‍, മികച്ച നടി നയന്‍താര,വിനായകന്‍ സഹനടന്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നയന്‍താരയാണ് മികച്ച നടി. ഹൈദരാബാദില്‍ നിന്നുമാണ് പുരസ്‌കാരം വിതരണം ചെയ്തത്.

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം!പറഞ്ഞ് പറ്റിച്ച ഷാരുഖിന്റെ കൈയില്‍ നിന്നും കാശ് വാങ്ങി രണ്‍ബീര്‍!!!

മഹേഷിന്റെ പ്രതികാരത്തിന് മൂന്ന് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച സിനിമ, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെയാണ് മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍.

ഫിലിം ഫെയര്‍ പുരസ്‌കാരം

64-ാമത് തെന്നിന്ത്യന്‍ ഫിലിം ഫെയര്‍ പുരസ്‌കാരമാണ് ഹൈദരാബാദില്‍ നിന്നും വിതരണം ചെയ്തത്. മലയാളത്തില്‍ മികച്ച നടനായി നിവിന്‍ പോളി തിരഞ്ഞെടുക്കപ്പെട്ടു. നയന്‍താരയാണ് മികച്ച നടി.

മഹേഷിന്റെ പ്രതികാരം

മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പട്ടത് മികച്ച മഹേഷിന്റെ പ്രതികാരമാണ്. ഒപ്പം മികച്ച സംവിധായകനായി ദിലീഷ് പോത്തനും മികച്ച സംഗീത സംവിധായകനായി ബിജബാലും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മഹേഷിന്റെ പ്രതികാരത്തിന് മൂന്ന് പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

വിനായകനും ആശ ശരതും

കമ്മട്ടിപ്പാടത്തെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത് വിനായകനാണ്. ആശ ശരതാണ് മികച്ച സഹനടി. അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലെ അഭിനയത്തിനാണ് ആശ ശരത്തിന് പുരസ്‌കാരം ലഭിച്ചത്.

തമിഴില്‍

തമിഴില്‍ ഇരുധി സുട്രു എന്ന ചിത്രത്തില്‍ നിന്നും
നടന്‍ മാധവനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടി റിത്വിക സിംഗാണ്. മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടതും ഇതേ സിനിമ തന്നെയാണ്. അതോടെ 'ഇരുധി സുട്രു' എന്ന സിനിമയ്ക്കും മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

English summary
64th Filmfare Awards South 2017: Nivin pauly wins Best Actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam