twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാനം തഴഞ്ഞ സുരഭിയെത്തേടി ദേശീയ അംഗീകാരമെത്തി!!! വിനായകന് പുരസ്‌കാരമില്ല!!!

    64ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യപിച്ചു. അക്ഷയ് കുമാര്‍ മികച്ച നടന്‍. സുരഭി മികച്ച നടി.

    By Jince K Benny
    |

    അറുപത്തി നാലാമത് ദേശീയ പുരസ്‌കാരത്തില്‍ കേരളത്തിന് അഭിമാനിക്കാം. മികച്ച മലയാള ചിത്രം ഉള്‍പ്പെടെ എട്ടോളം പുരസ്‌കാരങ്ങള്‍ മലയാള സ്വന്തമാക്കി. സംസ്ഥാന ജൂറി പുരസ്‌കാരത്തില്‍ പരിഗണിക്കപ്പെടാതിരുന്ന പുലിമുരുകനും സംസ്ഥാന ജൂറി പ്രത്യേക പരാമര്‍ശത്തില്‍ ഒതുക്കിയ നടി സുരഭിക്കരും ദേശീയ അംഗീകാരം ലഭിച്ചു.

    അതേ സമയം മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിച്ചിരുന്ന വിനായകനും കമ്മട്ടിപ്പാടത്തിനും ഒരവാര്‍ഡ് പോലും സ്വന്തമാക്കാനായില്ല. മികച്ച ജനപ്രീയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.

    രാജ്യത്തെ ഏറ്റവും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സുരഭിയുടെ ഫോട്ടോ ഗ്യാലറി

    സുരഭിക്ക് മികവിനുള്ള അംഗീകാരം

    സംസ്ഥാന പുരസ്‌കാര നിര്‍ണയത്തില്‍ അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ സുരഭി ദേശീയ തലത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയായിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു സുരഭിക്ക് അവാര്‍ഡ് ലഭിച്ചത്.

    സംസ്ഥാന ജൂറി വിമര്‍ശനം നേരിട്ടിരുന്നു

    അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് രജിഷ വിജയനായിരുന്നു. രജിഷയുടെ ആദ്യ ചിത്രമായിരുന്നു അനുരാഗ കരിക്കിന്‍വെള്ളം. എന്നാല്‍ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സുരഭിക്കായിരുന്നു അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    കമ്മട്ടിപ്പാടത്തിനും അവാര്‍ഡില്ല

    കേരള സംസ്ഥാന പുരസ്‌കാരങ്ങള്‍ നിരവധി നേടിയ കമ്മട്ടിപ്പാടത്തിന് ദേശീയ തലത്തില്‍ പുരസ്‌കാരങ്ങളൊന്നും ലഭിച്ചില്ല. സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് ദേശീയ പുരസ്‌കാരം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

    മോഹന്‍ലാലിന് പുരസ്‌കാരം

    സംസ്ഥാന പുരസ്‌കാരത്തില്‍ മികച്ച നടനായി അവസാന ഘട്ടം വരെ പരിഗണിച്ചിരുന്ന മോഹന്‍ലാലിന് ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. എന്നാല്‍ സംസ്ഥാന അവാര്‍ഡ് പരിഗണിച്ച ഒപ്പം ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നില്ല.

    പുലിമുരുകനും അവാര്‍ഡ് നിറവില്‍

    സംസ്ഥാന പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്ന പുലിമുരുകന് ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു. പ്രത്യേക ജൂറി പരാമര്‍ശം നേടിയ മോഹന്‍ലാലിനെ പരിഗണിച്ചത് പുലിമുരുകന്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു. പീറ്റര്‍ ഹെയ്‌ന് മികച്ച സംഘട്ടന സംവിധാനത്തിലുള്ള പുരസ്‌കാരം ലഭിച്ചതിലൂടെ പുലിമുരകനും അവാര്‍ഡ് നിറവിലായി.

    അക്ഷയ് കുമാര്‍ മികച്ച നടന്‍

    രുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. കില്ലാഡി സീരീസിലൂടെ പ്രേക്ഷക മനസിലും ബോക്‌സോഫീസിലും ഇടം നേടിയ അക്ഷയ് കുമാറിന് ഇത് ആദ്യ ദേശീയ പുരസ്‌കാരം.

    പുരസ്‌കാര നിറവില്‍ മഹേഷിന്റെ പ്രതികാരം

    ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനും ഒറിജിനല്‍ തിരക്കഥയക്കും. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ശ്യാം പുഷ്‌കരന്റെ ആദ്യ സ്വതന്ത്ര തിരക്കഥയാണ് മഹേഷിന്റെ പ്രതികാരം.

    ഗാന രചനയില്‍ വൈരമുത്തു

    മികച്ച ഗാന രചിയിതാവിനുള്ള ദേശീയ പുരസ്‌കാരത്തിന് തമിഴ് ഗാന രചയിതാവ് വൈരമുത്തു അര്‍ഹനായി. ധര്‍മ്മദുരൈ എന്ന ചിത്രത്തിലെ 'എന്ത പക്കം' എന്നാരംഭിക്കുന്ന ഗാനത്തിനാണ് പുരസ്‌കാരം. ഏഴാം തവണയാണ് വൈരമുത്തുവിനെ തേടി പുരസ്‌കാരം എത്തുന്നത്.

    നീര്‍ജയ്ക്കും പിങ്കിനും പുരസ്‌കാരം, ഷിവായ്ക്ക് ആശ്വാസം

    മികച്ച ഹിന്ദി ചിത്രമായി നീര്‍ജ തിരഞ്ഞെടുക്കപ്പെട്ടു. നീര്‍ജ ഭാനോട്ടിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സോനം കപൂര്‍ ആയിരുന്നു. മികച്ച സാമൂഹിക പ്രതിബന്ധതയുള്ള ചിത്രമായി അമിതാഭ് ബച്ചന്റെ പിങ്ക് തിരഞ്ഞെടുക്കപ്പെട്ടു. അജയ് ദേവ്ഗണ്‍ നായകനായും സംവിധായകനായും എത്തിയ ഷിവോയ് ആണ് മികച്ച സ്‌പെഷ്യല്‍ എഫെക്ടിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

    മറ്റ് പുരസ്‌കാരങ്ങള്‍

    സിനിമാ ക്രിട്ടിക്കായി ജി ധനഞ്ജയനും സൗമ്യ സദാനന്ദന്‍ ഒരുക്കിയ ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെഡന്‍ഡ് മികച്ച ഡോക്യുമെന്ററിയായും തിരഞ്ഞെടുക്കപ്പെട്ടു. വാട്ടര്‍ ഫാള്‍സ് എഡുക്കേഷണല്‍ ഫിലിനും ആഭ മികച്ച ഹൃസ്വ ചിത്രത്തിനുമുള്ള പുരസ്‌കാരം നേടി. ഹം ചിത്ര് ബനാതേ ഹേ ആണ് മികച്ച ആനിമേഷന്‍ ഫിലിം.

    English summary
    National film award 2017 announced. Akshay Kumar Best actor and Surabhi Best actress.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X