ഹായ് അയാം ടോണിയ്ക്ക് 65ലക്ഷത്തിന്റെ സെറ്റ്
ഹണീബീ എന്ന ആദ്യ ചിത്രത്തിലൂടെ വന്‍ വിജയമൊരുക്കിയ യുവസംവിധായകന്‍ ജൂനിയര്‍ ലാല്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഹായ് അയാം ടോണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ലാല്‍, മിയ ജോര്‍ജ്ജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണീബീ സൗഹൃദത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ഒരു ത്രില്ലര്‍ ചിത്രമായിരുന്നുവെങ്കില്‍ രണ്ടാമത്തെ ചിത്രം ക്രൈം ത്രില്ലറാണെന്ന് ലാല്‍ ജൂനിയര്‍ പറയുന്നു.
കൊച്ചിയിലെ എടപ്പള്ളിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഒരു അപാര്‍ട്‌മെന്റിനുള്ളിലാണ് പൂര്‍ണമായും കഥ നടക്കുന്നത്. ഇതിനുവേണ്ടി പല അപാര്‍ട്‌മെന്റുകളും പോയി കണ്ടെങ്കിലും ഒന്നും സംവിധായകനും കൂട്ടര്‍ക്കുംപിടിച്ചില്ല. തുടര്‍ന്ന് അപാര്‍ട്‌മെന്റിന്റെ സെറ്റിടാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

65ലക്ഷം രൂപ മുടക്കിയാണ് അപാര്‍ട്‌മെന്റിന്റെ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. കലാസംവിധായകനായ പ്രശാന്ത് മാധവാണ് ആകര്‍ഷമായ സെറ്റ് ഒരുക്കിയിരിക്കുന്നത്. മുമ്പ് ലാല്‍, ബിജു മേനോന്‍, മിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചേട്ടായീസ് എന്ന ചിത്രത്തിന് വേണ്ടി ഒരു അപാര്‍ട്‌മെന്റിന്റെ സെറ്റിട്ടിരുന്നു.
lal junior hai i am tony asif ali lal mia george shooting ലാല്‍ ജൂനിയര്‍ ഹായ് അയാം ടോണി ഷൂട്ടിങ് കൊച്ചി ആസിഫ് അലി ലാല്‍ മിയ ജോര്‍ജ്ജ്


Click it and Unblock the Notifications