മാത്തനും അപ്പുവിനും പുരസ്‌കാരം! ദിലീഷ് പോത്തന്‍, ഫഹദും, മഞ്ജു പാര്‍വ്വതി എല്ലാവര്‍ക്കും പുരസ്‌കാരം..

ഇന്നലെ റിലീസിനെത്തിയ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകള്‍ കൈയടക്കിയിരിക്കുകയാണ്. ഈ വര്‍ഷം റിലീസിനെത്തുന്ന മമ്മൂട്ടിയുടെ നാലാമത്തെ സിനിമയാണിത്. ആദ്യ മൂന്ന് സിനിമകളും കാര്യമായി വിജയം നേടിയിരുന്നില്ല. ഇതുപോലെയാണ് മറ്റ് സിനിമകളുടെയും അവസ്ഥ.

awards

ആറ് മാസം ആയെങ്കിലും കാര്യമായി ഹിറ്റ് സിനിമകളൊന്നും ഇക്കൊല്ലമില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തില്‍ മലയാള സിനിമാ അനുഗ്രഹിക്കപ്പെട്ട വര്‍ഷമായിരുന്നു. നിരവധി ഹിറ്റ് സിനിമകളായിരുന്നു പുറത്തെത്തിയത്. അതില്‍ സ്ഥിരമായി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ചിത്രങ്ങളുമുണ്ടായിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച 65ാമത് ജിയോ ഫിലിം ഫെയര്‍ പുസ്‌കാരങ്ങള്‍ വിതരണം ചെയ്തിരിക്കുകയാണ്.

ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ്

ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ്

65ാമത് ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ് ജൂണ്‍ ആദ്യ ആഴ്ചയായിരുന്നു നോമിനേഷന്‍ പ്രഖ്യാപിച്ചത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുരസ്‌കാരങ്ങളായിരുന്നു പ്രഖ്യാപിച്ചത്. ജൂണ്‍ 16 ന് ഹൈദരാബാദില്‍ നിന്നും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു. അത് ഇന്നലെ കഴിഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ നിന്നും താരങ്ങള്‍ പുരസ്‌കാരങ്ങള്‍ ഏറ്റ് വാങ്ങിയിരിക്കുകയാണ്. മികച്ച സിനിമക്കുള്ള നോമിനേഷന്‍ പട്ടികയില്‍ മലയാളത്തില്‍ നിന്നും മായാനദി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ്, അങ്കമാലി ഡയറീസ് എന്നീ നാല് സിനിമകളായിരുന്നു ഉണ്ടായിരുന്നത്.

 മികച്ച പുതുമുഖ നടന്‍

മികച്ച പുതുമുഖ നടന്‍

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയായിരുന്നു അങ്കമാലി ഡയറീസ്. സൂപ്പര്‍ ഹിറ്റായിരുന്ന സിനിമ ജിയോ ഫിലിം ഫെയര്‍ പുരസ്‌കാരത്തിലെ നോമിനേഷനില്‍ സ്ഥാനം പിടിച്ചിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച സഹനടന്‍ (ശരത്), മികച്ച സഹനടി (അന്ന രാജന്‍) എന്നിങ്ങനെ അഞ്ച് കാറ്റഗറികളിലായിട്ടായിരുന്നു അങ്കമാലി ഡയറീസ് ഉണ്ടായിരുന്നത്. സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ആന്റണി വര്‍ഗീസിന് മികച്ച പുതുമുഖ നടനുള്ള ജിയോ ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്.

  മായാനദി

മായാനദി

ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ മായാനദിയും 7 കാറ്റഗറികളിലായി ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷനിലുണ്ടായിരുന്നു. ടൊവിനോ തോമസ് ആയി അഭിനയിച്ച സിനിമയ്ക്ക് മൂന്ന് പുരസ്‌കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് മായാനദിയിലെ പ്രകടനത്തിലൂടെ ടൊവിനോ തോമസ് സ്വന്തമാക്കിയിരിക്കുകയാണ്. മികച്ച മ്യൂസിക് ആല്‍ബം കംപോസ് ചെയ്ത് മായാനദിയിലൂടെ റെക്‌സ് വിജയനും പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. സിനിമയിലെ ഹിറ്റ് പാട്ടായ മിഴിയില്‍ നിന്നും മിഴിയിലേക്ക് എന്ന് തുടങ്ങുന്ന പാട്ടിലൂടെ ഷബാസ് അമാന്‍ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇതേ പാട്ടിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

 മികച്ച പുതുമുഖ നടി

മികച്ച പുതുമുഖ നടി

ഇത്തവണത്തെ പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം ഐശ്വര്യ ലക്ഷ്മി സ്വന്തമാക്കിയത്. ഐശ്വര്യ അരങ്ങേറ്റം നടത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയായിരുന്നു പുരസ്‌കാരം. മായാനദിയിലെ ഐശ്വര്യയുടെ പ്രകടനം മികവുറ്റതായിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ ശാന്തി കൃഷ്ണ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തില്‍ ശാന്തി അവതരിപ്പിച്ച ഷീല ചാക്കോ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു.

മികച്ച പിന്നണി ഗായിക

മികച്ച പിന്നണി ഗായിക

തെന്നിന്ത്യയിലെ ഇത്തവണത്തെ മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത് കെഎസ് ചിത്രയാണ്. കംബോജി എന്ന സിനിമയിലെ പാട്ടിലൂടെയാണ് ചിത്രയെ തേടി പുരസ്‌കാരം എത്തിയത്. കംബോജി ഒരു മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു. വിനോദ് മാങ്കര സംവിധാനം ചെയ്ത കംബോജിയില്‍ വിനീത്, ലക്ഷ്മി ഗോപാല സ്വാമി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 തൊണ്ടിമുതലും ദൃക്‌സാക്ഷിയും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ രണ്ടാമത്തെ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും.ഇത്തവണ ദേശീയ പുരസ്‌കാരം നേടിയ സിനിമയും ജിയോ ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ തിളങ്ങിയിരിക്കുകയാണ്. നോമിനേഷന്‍ പട്ടികയില്‍ 5 കാറ്റഗറികളിലായി സ്ഥാനം പിടിച്ച തൊണ്ടിമുതല്‍ ആണ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. മാത്രമല്ല മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തന്‍ സ്വന്തമാക്കി. മികച്ച നടനായി ഫഹദ് ഫാസില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സഹനടനായി അലന്‍സിയറും പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച നടി

മികച്ച നടി

തെന്നിന്ത്യയിലെ മികച്ച നടിയായി ജിയോ ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയതാ പാര്‍വ്വതിയാണ്. കഴിഞ്ഞ വര്‍ഷം മലയാളത്തിലേക്ക് ഏറ്റവുമധികം അവാര്‍ഡുകള്‍ എത്തിച്ച ടേക്ക് ഓഫിലൂടെ തന്നെയായിരുന്നു ഇത്തവണയും പാര്‍വ്വതിയ്ക്ക് അവാര്‍ഡ് കിട്ടിയത്. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് മഞ്ജു വാര്യരാണ് സ്വന്തമാക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X