For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  യേശുദാസും ജയരാജും നിലപാട് മാറ്റി!! ഫഹദും പാർവതിയും ചടങ്ങിൽ നിന്ന് വിട്ട് നിൽക്കും

  |

  അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തെ ചൊല്ലി പ്രതിഷേധം. 11 പേർക്കൊഴികെ പ്രസിഡന്റ് നേരിട്ട് പുരസ്കാരം സമ്മാനിക്കില്ല എന്ന സർക്കാർ നിലപാടാണ്  പ്രതിഷേധത്തിന്  കാരണമായത്.   രാഷ്ട്രപതി  പുരസ്കാരം  നൽകിയില്ലെങ്കിൽ തങ്ങൾ ചടങ്ങ് പ്രതിഷേധിക്കുമെന്ന് അവാർഡ് ജേതാക്കൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

  parvathy-fahad

  പലതരം കല്യാണക്കുറി കണ്ടിട്ടുണ്ട്!! ബിബിൻ ജോർജിന്റെ ക്ഷണക്കത്ത് കുറച്ച് സിമ്പിളാണ്..

  പുരസ്കാര ജേതാക്കളെ അനുനയിപ്പിക്കാൻ കേന്ദ്ര വാർത്ത വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ രാവിലെ  ചർച്ച നടത്തിയിരുന്നു. എന്നാൽ ആ ചർച്ച പരാജയമായിരുന്നു. ഉച്ചയ്ക്ക് ഒരിക്കൽ കൂടി മന്ത്രി ജേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം  അവാർഡ് വിതരണ ചടങ്ങിൽ  ഗായകൻ കെജെ യോശുദാസും സംവിധായകൻ ജയരാജനും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പാർവതിയും ഫഹദും  വിട്ടു നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

  പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു!! പിച്ച തെണ്ടിയിട്ടില്ല, പ്രിയപ്പെട്ട താരം പറയുന്നത് കേൾക്കൂ...

  ബഹിഷ്കരിക്കുമെന്ന് മലയാളി താരങ്ങളും

  വേർതിരിവ് മനോഭാവം സർക്കാരിന്റെ ബാഗത്തു നിന്നുണ്ടായാൽ പുരസ്കാര ചടങ്ങിൽ നിന്ന് ബഹിഷ്കരിക്കുമെന്ന് മലയാളി താരങ്ങളും അറിയിച്ചിട്ടുണ്ട്. തങ്ങളെ അറിയിച്ചത് രാഷ്ട്രപതി അവാർഡ് സമ്മാനിക്കുമെന്നാണ്. എന്നാൽ അവസാന നിമിഷം ആ തീരുമാനം മാറ്റിയത് എന്താണെന്നുളള കാരാണം കൃത്യമായി അറിയിക്കണമെന്നും ചലച്ചിത്ര പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. 14 പുരസ്കാരങ്ങളാണ് ഇക്കൂറി കേരളത്തിന് ലഭിച്ചത്.

  11 പേർക്ക് പുരസ്കാരം

  ബുധനാഴ്ച വിജ്ഞാൻ ഭവനിൽ നടന്ന പുരസ്കാരച്ചടങ്ങിന്റെ റിഹേഴ്സലിനിടായാണ് പുതിയ തീരുമാനം പുരസ്കാരം ജേദാക്കളെ അറിയിച്ചത്. 11 പുരസ്കാരങ്ങൽ മാത്രമാണ് രാഷ്ട്രപതി നൽകുകയെന്നും ബാക്കി പുരസ്കാരങ്ങൾ മന്ത്രി സ്മൃതി ഇറാനി നൽകുമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഈ ഉത്തരവിനെ ചലച്ചിത്ര പ്രവവർത്തകർ ചോദ്യം ചെയ്ത രംഗത്തെത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തിനുള്ള കാരണം വ്യക്തമാക്കണമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

  ചർച്ച പൂർണ്ണ പരാജയം

  പുരസ്കാര ജേതാക്കളുടെ എതിർപ്പ് ഉദ്യോഗസ്ഥർ സ്മൃതി ഇറാനിയെ ധരിപ്പിച്ചിരുന്നു. ഇതിനെ തുടടർന്ന് മന്ത്രി റിഹേഴ്സൽ ക്യാമ്പിലെത്തിയിരുന്നു. മന്ത്രിയോടും ചലച്ചിത്ര പ്രവർത്തകർ പ്രതിഷേധം അറിയിച്ചിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇവർ ധരിപ്പിച്ചിരുന്നു. എന്നാൽ മന്ത്രി നടത്തിയ ചർച്ച പരാജയമായിരുന്നു.

  മലയാളത്തിന് 14 പുരസ്കാരങ്ങൾ

  ഇത്തവണത്തെ ദേശീയ അവാർഡ് മലയാളത്തിന് ഏറെ പ്രധാനപ്പെട്ടതായിരുന്നു. 14 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. യേശുദാസ് (ഗായകന്‍), ജയരാജ് (സംവിധായകന്‍), ഫഹദ് ഫാസില്‍ (സഹനടന്‍), പാര്‍വതി (പ്രത്യേക പരാമര്‍ശം), ദിലീഷ് പോത്തന്‍ (മികച്ച മലയാള ചിത്രത്തിന്റെ സംവിധായകൻ), സജീവ് പാഴൂര്‍ (തിരക്കഥാകൃത്ത്), നിഖില്‍ എസ്. പ്രവീണ്‍ (ഛായാഗ്രാഹകന്‍), സന്തോഷ് രാമന്‍ (നിര്‍മാണ രൂപകല്‍പ്പന), സനല്‍ ജോര്‍ജ്, ജസ്റ്റിന്‍ ജോസ് (ശബ്ദ സാങ്കേതികവിദ്യ), ഷൈനി ജേക്കബ് ബെഞ്ചമിന്‍ (മികച്ച കഥേതര ജീവചരിത്ര ചിത്രത്തിന്റെ സംവിധായിക), രമേഷ് നാരായണന്‍ (സംഗീതം-കഥേതരം),അപ്പു പ്രഭാകര്‍ (മികച്ച ഛായാഗ്രാഹകന്‍-കഥേതരം), സുരേഷ് എറിയാട്ട് (അനിമേഷന്‍ ചിത്രം) എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ.

  English summary
  65th National Film Awards: Here’s Why Some Winners Have Threatened To Boycott The Ceremony

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more