»   » Fahad faasil: പുരസ്കാര നിറവിൽ പോത്തേട്ടനും ടീമും!! തൊണ്ടിമുതലും ദൃക്സാക്ഷിയും; മികച്ച മലയാള സിനിമ

Fahad faasil: പുരസ്കാര നിറവിൽ പോത്തേട്ടനും ടീമും!! തൊണ്ടിമുതലും ദൃക്സാക്ഷിയും; മികച്ച മലയാള സിനിമ

Written By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ ദേശീയ അവാർഡ് ഏറെ പ്രത്യേക നിറഞ്ഞതാണ്. മലയാളികൾക്ക് സന്തോഷിക്കാൻ ഒരുപിടി സന്തോഷ വർത്തമാനങ്ങളുണ്ട്. അറുപത്തിയഞ്ചാമത് നാഷണൽ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രം തൊണ്ടി മുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിൽ, വെഞ്ഞാറമൂട് സുരാജ്, നിമിഷ സാജൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് .ദിലീഷ് പോത്തനാണ് ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത്.

Sreenivasan:സത്യന്‍-ശ്രീനി ടീം വീണ്ടും ഒന്നിക്കുന്നു!സംഗീതം ഷാൻ റഹ്മാൻ, ചിത്രത്തിന്റെ വിശേഷം ഇങ്ങനെ


 അവാർഡ് പ്രഖ്യാപനത്തിനു മുൻപ് തന്നെ തൊണ്ടി മുതലും ദൃസാക്ഷിയുടേയും പേര് ഉയർന്ന് കേട്ടിരുന്നു. ഇതു രണ്ടാം തവണയാണ് ദേശീയ അവാർഡ് നിറവിവ്‍ ദിലീഷ് പോത്തൻ തിളങ്ങുന്നത്. പാര്‍വതിയുടെ ടേക്ക് ഓഫ്, ഇന്ദ്രന്‍സിന്റെ ആളൊരുക്കം, സനല്‍ കുമാര്‍ ശശരിധരന്റെ എസ് ദുര്‍ഗ, ഒറ്റമുറിവെളിച്ചം, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളും സാധ്യതാലിസ്റ്റിലുണ്ടായിരുന്നു. പ്രമുഖ സംവിധായകൻ ശേഖർ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.


മലയാളത്തില്‍ പുതിയ വെബ് സീരീസുമായി സി5!! 'ഉത്സാഹ ഇതിഹാസം' ഉടൻ...


തൊണ്ടി മുതലും ദൃക്സാക്ഷിയും

സുരാജ് വെഞ്ഞാറംമൂട്, നിമിഷ, ഫഹദ് ഫാസിൽ എന്നിവർ, അലൻസിയാർ എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും. പ്രസാദ്( സുരാജ്) നിമിഷ(ശ്രീജ) എന്നിവരുടെ ജീവിതവും അത് പച്ചപിടിപ്പിക്കാനായിട്ടുള്ള നെട്ടോട്ടവുമാണ് സിനിമ. ശ്രീജയുടെ മാല മോഷണം പോകുന്നതാണ് കഥഗാതി മാറ്റിമറിക്കുന്നത്. ഒരു ബസ് യാത്രയിലായുന്നു ശ്രീജയുടെ മാല കളവ് പോകുന്നത്. അത് മോഷ്ടിക്കുന്ന മോഷ്ടാവായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. അത് കണ്ട ഏക ദൃക്സാക്ഷി ശ്രീജയാണ്. പോലീസ് പിടി കൂടി ഇയാളെ സ്റ്റേഷനിൽ എത്തുന്നതും. പിന്നീടുള്ള സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.മികച്ച പ്രകടനം

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിലെ ഓരോർത്തരുടേയും അഭിനയവും ഗംഭീര പ്രകടനം എന്ന് വിശേഷിപ്പിക്കാൻ കഴിയും. താരങ്ങളെ കൂടാതെ 20 ൽ അധികം പോലീസുകാരും ചിത്രത്തിന്റെ വേഷമിട്ടിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്താൻ സംവിധായകന്റെ കുപ്പായം അണിഞ്ഞത്. കഴിഞ്ഞ വർഷവും മികച്ച സിനിമ, തിരക്കഥ എന്നീവയ്ക്കുള്ള പുരസ്കാരം മഹേഷിന്റെ പ്രതികാരത്തിനായിരുന്നു.മൂന്ന് പുരസ്കാരങ്ങൾ

അറുപത്തിയഞ്ചാമത്തെ ദേശീയ അവാർഡിൽ മൂന്ന് പുരസ്കാരങ്ങളാണ് ചിത്രത്തിന് തൊണ്ടിമുതലിനും ദൃക്സാക്ഷിയ്ക്കും ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മലയാളത്തിലെ മികച്ച സഹനടൻ എന്ന പുരസ്കാരത്തിനും ഫഹദ് ഫാസിൽ അർഹനായിട്ടുണ്ട്. കൂടാതെ മികച്ച തിരക്കഥ (ഒറിജിനൽ)- തൊണ്ടിമുതലും ദൃക്‌സാക്ഷിയും സജീവ് പാഴൂറിനും ലഭിച്ചിട്ടുണ്ട്. പത്തു അംഗങ്ങൾ അടങ്ങുന്ന സെൻട്രൽ പാനൽ ആണ് ചിത്രങ്ങൾ വിലയിരുത്തിയത്.മലയാളത്തിലെ അമീർഖാൻ

തൊണ്ടി മുതലും ദൃക്സാക്ഷിയിലെ ഫഹദ് ഫാസിലിന്റെ പ്രകടനം അതിശയിപ്പിച്ചുവെന്നും അവാർഡ് പ്രഖ്യാപന വേളയിൽ ശേഖർ കപൂർ പറ‍്ഞു. ബോളിവുഡ് സൂപ്പർ താരം ആമീർഖാനെ പോലെയുള്ള അഭിനേതാവാണ് ഫഹദെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ അഭിനയ ശൈലി അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു.നിരവധി പുരസ്കാരങ്ങൾ

നിരവധി പുരസ്കാരങ്ങൾ തൊണ്ടിമുതലിനും ദൃക്സാക്ഷിയ്ക്കും ലഭിച്ചിരുന്നു. താരങ്ങളായ ഫഹദിന്റെയും സുരാജിന്റെയും അഭിനയ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തുലേത്. ഇതിനോടകം തന്നെ ‌ കേരളത്തിൽ നിന്ന് ഒരുപാട് അവാർഡുകൾ ചിത്രത്തിനേയും ഇതിലെ അഭിനേതാക്കളേയും തേടി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തൊണ്ടി മുതലിനെ തേടി ദേശീയ അവാർഡ് മലയാളത്തിലെത്തുന്നത്.


English summary
65th National Film Awards: Thondimuthalum Driksakshiyum bags National Award for best Malayalam film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X