twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാരിയിൽ തലയിൽ മുല്ലപ്പൂവ് ചൂടി കീർത്തി! ചിത്രം പകർത്തി മേനകയും സുരേഷും, ദേശീയ പുരസ്കാര വിതരണം

    |

    66ാം മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ ഇന്ത്യൻ സിനിമ ലോകം. വിജ്ഞാന ഭവനിൻ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ച്രപതി വെങ്കയ്യ നായിഡു പുരസ്കാര ജോതാക്കൾക്ക് അവാർഡ് സമ്മാനിച്ചു. പുരസ്കാര വിതരണത്തിനു ശേഷ ജേതാക്കൾക്ക് രാഷ്ട്രപതി രാം നഥ് കോവിന്ദ് ചായ സൽക്കാരം നടത്തും.

    വിദേശിയരുടെ ഇടയിൽ ഇന്ത്യയെ പ്രിയപ്പെട്ടതാക്കുന്നതിൽ സിനിമയുടെ പങ്കിനെ കുറിച്ചും ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സംസാരിച്ചു. സിനിമയ്ക്കൊപ്പം സംസ്കാരം പാചകരീതിയും വിദേശീയരെ നമ്മുടെ നാട്ടിലേയ്ക്ക് അടുപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്ത വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ പുരസ്കാര ജേതാക്കളായ അക്ഷയ് കുമാർ, ആയുഷ്മാൻ, വിക്കി കൗശൽ എന്നിവരെ അഭിനന്ദിച്ചു. കൂടാതെ അന്താരാഷ്ട്ര സിനിമകൾക്ക് ചിത്രീകരണ അനുമതി നൽകുന്നതിനുളള സിസ്റ്റം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. .

    കേരള തനിമയിൽ കീർത്തി

    കേരളീയ തനിമയിലാണ് കീർത്തി പുരസ്കാരം സ്വീകരിക്കാനയി എത്തിയത്. സാരിയിൽ തലയിൽ മുല്ലപ്പൂ ചൂടി തനി മലയാളി പെൺകൊടിയായിട്ടായിരുന്ന താരം എത്തിയത്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രമാണ് കീർത്തിയെ മികച്ച നടിയ്ക്കുളള പുരസ്കാരത്തിന് അർഹയാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിൽ നിന്നാണ് കീർത്തി പുരസ്കാരം ഏറ്റുവാങ്ങിയത്. അമ്മ മേനക സുരേഷ്, സുരേഷ്, സഹോദരി രേവതിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

    കറുപ്പിൽ തിളങ്ങി  ബോളിവുഡ്

    അക്ഷയ് കുമാർ, വിക്കി കൗശൽ, ആയുഷ്മാൻ തുടങ്ങിയവരായിരുന്നു ചടങ്ങിലെ മറ്റൊരു ഹൈലൈറ്റ്. കറുത്ത വസ്ത്രം ധരിച്ചായിരുന്നു ഇവർ പുരസ്കാരദാന ചടങ്ങിൽ എത്തിയത്. ഉറി എന്ന ചിത്രത്തിലെ പ്രകടനമാണ് വിക്കിയെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്.. അന്ധാദുൻ എന്ന ചിത്രത്തിലെ പ്രകടനമാണ് ആയുഷ്മാനേയും മികച്ച നടൻ എന്നുള്ള പുരസ്കാരം തേടിയെത്തിയത്. പാഡ്മാൻ എന്ന ചിത്രമാണ് അക്ഷയ് കുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഉപരാഷ്ടരപതി വെങ്കയ്യ നായിഡുവിൽ നിന്നാണ് മൂവരും പുരസ്കാരം ഏറ്റുവാങ്ങിയത്.

     ചടങ്ങിൽ ബച്ചനില്ല

    ദേശീയ പുരസ്കാര വിതരണ ചടങ്ങിൽ നടൻ അമിതാഭ് ബച്ചൻ പങ്കെടുക്കില്ല. അസുഖ ബാധിതനായതിനെ തുടർന്ന് ചടങ്ങിന് പങ്കെടുക്കാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. പനി ബാധിച്ച് ചികിത്സയിലായിരിക്കെ, യാത്രാ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ചടങ്ങിനെത്താൻ സാധിക്കാതിരുന്നതെന്ന് ബച്ചൻ അറിയിച്ചിട്ടുണ്ട്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് അമിതാഭ് ബച്ചനായിരുന്നു. ആരോഗ്യപ്രശ്‍നത്തെ തുടര്‍ന്ന് നേരത്തെ കൊല്‍ക്കത്ത അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലും അമിതാഭ് ബച്ചൻ പങ്കെടുത്തിരുന്നില്ല.

    പുരസ്കാരം ഉപേക്ഷിച്ച് സുഡാനി ടീം

    പുരസാകാര ജേതാക്കളായ സുഡാനി ഫ്രം നൈജീരിയ ടീം ചടങ്ങിൽ നിന്ന് വിട്ട് നിന്നു. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ചാണ് ചടങ്ങിൽ നിന്ന് വിട്ട് നിന്നത്. സുഡാനി ടീം പങ്കെടുക്കില്ലെന്ന് സംവിധായകൻ സക്കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ നിന്നും ജോജു ജോര്‍ജ്, സാവിത്രി ശ്രീധരന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു.

    പുരസ്കാരം ഏറ്റുവാങ്ങി

    ദേശീയ പുരസ്കാരം ഏറ്റുവാങ്ങി ജോജു ജോർജ്. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ഉപരാഷട്രപതി വെങ്കയ്യ നായിഡുവിന്റെ കയ്യിൽ നിന്ന് ജോജു പുരസ്കാരം ഏറ്റവു വാങ്ങി. ദേശീയ പുരസ്കാരം വാങ്ങുമ്പോഴും പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിൽ മാറ്റമില്ലെന്ന് നടൻ ജോജു ജോർജ് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. പുറത്തു നടക്കുന്ന കാര്യങ്ങൾ അത്ര സുഗമമല്ലെന്നു നല്ല ബോധ്യമുണ്ടെന്നും അതു കൊണ്ടു തന്നെ അത് പുരസ്കാരം സ്വീകരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് താരം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രവും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമില്ലെന്നും താര പറഞ്ഞു.

    Read more about: keerthi suresh national award
    English summary
    National Film Awards 2019 Keerthy Suresh Received The Best Actress Awards |
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X