മികച്ച നടന്മാര്‍ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി ധനുഷും മനോജ് ബാജ്‌പേയും
കൊവിഡ് 19 കാരണം പ്രതിസന്ധിയിലായ സിനിമാലോകം തിരിച്ച് വരവിന്റെ പാതയിലാണ്. കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ 67-ാമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ സിനിമാപ്രേമികള്‍ വളരെ ആകാംഷയോടെ കാത്തിരുന്ന 2019 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കുമുള്ള അംഗീകാരമാണ് മാസങ്ങള്‍ വൈകി പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളത്തില്‍ നിന്നും 65 സിനിമകളാണ് ഇത്തവണ മത്സരിച്ചത്. അതില്‍ 17 ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലായി അന്തിമ പട്ടികയില്‍ ഇടംനേടിയിരുന്നു. എങ്കിലും പുരസ്‌കാര പ്രഖ്യാപനത്തില്‍ ഏവരും ആകാംഷയോടെ കാത്തിരുന്നത് മികച്ച നടനും നടിയും ആരൊക്കെ ആണെന്ന് അറിയാനാണ്. ഒടുവില്‍ 2019 ലെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് നടന്‍ മനോജ് ബാജ്‌പേയും തമിഴില്‍ നിന്നും നടന്‍ ധനുഷും സ്വന്തമാക്കി.

ബോണ്‍സാലേ എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനം വിലയിരുത്തിയാണ് നടന്‍ മനോജ് ബാജ്‌പേയിക്ക് മികച്ച നടനുള്ള അംഗീകാരം ലഭിച്ചത്. ദേവാഷിഷ് മഹിജ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചതും മനോജ് ബാജ്‌പേയും സുഹൃത്തുക്കളും ചേര്‍ന്നാണ്. മനോജിനൊപ്പം തമിഴില്‍ നിന്നും നടന്‍ ധനുഷും മികച്ചനടനുള്ള അവാര്‍ഡ് പങ്കിടുന്നു.
ലേശം ഗ്ലാമറസായി ഫോട്ടോ എടുത്ത് പേർളി, വൈറലാവുന്ന ഹോട്ട് ചിത്രങ്ങൾ കാണാം
Recommended Video
തമിഴ് ചിത്രമായ അസുരനിലെ പ്രകടനമാണ് ധനുഷിന് വലിയൊരു അംഗീകാരം നേടി കൊടുത്തത്. വെട്രിമാരന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അസുരന്‍. തമിഴിലെ പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക. ബോക്‌സോഫീസില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. അതേ സമയം ഇത്തവണ രണ്ട് മികച്ച നടന്മാര്‍ വന്നതിന്റെ സന്തോഷത്തിലാണ് സിനിമാലോകം.


Click it and Unblock the Notifications











