മികച്ച ചിത്രമായി മരക്കാര്‍, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രത്തിന് റിലീസിന് മുന്നേ നേട്ടം

By Midhun Raj

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച ചിത്രമായി പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം. റിലീസിങ്ങിനൊരുങ്ങുന്ന വേളയിലാണ് ചരിത്ര സിനിമയെ തേടി ദേശീയ പുരസ്‌കാരമെത്തിയത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം മികച്ച ഫീച്ചര്‍ ഫിലിമിനുളള പുരസ്‌കാരമാണ് നേടിയത്. 2019ല്‍ സെന്‍സര്‍ ചെയ്ത ചിത്രമാണ് മരക്കാര്‍. അതുകൊണ്ടാണ് അവാര്‍ഡ് നിര്‍ണയത്തില്‍ ഉള്‍പ്പെട്ടത്. മലയാളത്തില്‍ നിന്നും 17 സിനിമകള്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി അന്തിമപ്പട്ടികയില്‍ ഇടംനേടിയിരുന്നു.

marakkar-

ഇതില്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് മരക്കാറിന് അവാര്‍ഡ് ലഭിക്കുമോ എന്ന് ഉറ്റുനോക്കിയത്. നൂറ് കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം മേയിലാണ് തിയ്യേറ്ററുകളിലെത്തുന്നത്. നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലും മരക്കാര്‍ നേട്ടമുണ്ടാക്കിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തിയ്യേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നടി മിത്ര, പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

Oscar award winning VFX studio associated with Marakkar: Arabikadalinte Simham

പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്‌റെയും കരിയറിലെ തന്നെ എറ്റവും വലിയ ചിത്രമാണ് മരക്കാര്‍. തുടര്‍ച്ചയായി നൂറ് ദിവസങ്ങള്‍ കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, മികച്ച കൊറിയോഗ്രാഫി, വിഷ്വല്‍ എഫക്ട്‌സിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നീ വിഭാഗങ്ങളിലാണ് മരക്കാര്‍ പുരസ്‌കാരം നേടിയത്. അതേസമയം മികച്ച സംവിധായകനുളള പുരസ്‌കാരം ഇത്തവണ സുധാന്‍ഷു സറിയയ്ക്കാണ് ലഭിച്ചത്. ബംഗാളി-ഇംഗ്ലീഷ് ചിത്രം ക്‌നോക്ക് ക്‌നോക്ക് ക്‌നോക്ക് സിനിമയുടെ സംവിധാനത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X