മികച്ച നടിയായി കങ്കണ റാണവത്, ദേശീയ പുരസ്‌കാരം സ്വന്തമാക്കി ബോളിവുഡ് സുന്ദരി
നടി കങ്കണ റാണവത്, നടന്മാരായ ധനുഷ്, മനോജ് ബാജ്‌പേയ് തുടങ്ങി താരങ്ങള്‍ 67-ാമത് ദേശീയ പുരസ്‌കാരത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇത്തവണ മികച്ച നടനുള്ള അംഗീകാരം ഹിന്ദിയില്‍ നിന്ന് മനോജ് ബാജ്‌പേയും തമിഴില്‍ നിന്ന് ധനുഷും ചേര്‍ന്ന് പങ്കിടുമ്പോള്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം തേടി എത്തിയത് കങ്കണയ്ക്കായിരുന്നു.
മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി റാണി, പങ്ക എന്നിങ്ങനെ രണ്ട് ഹിന്ദി സിനിമയിലെ പ്രകടനം വിലയിരുത്തിയാണ് കങ്കണയ്ക്കും അംഗീകാരം ലഭിച്ചത്. അടുത്തിടെ തന്റെ പേരില്‍ വന്ന ട്രോളുകള്‍ക്കെല്ലാം പുരസ്‌കാരനേട്ടത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് നടി. കങ്കണയ്ക്ക് ആശംസകളുമായി പ്രിയപ്പെട്ടവരും എത്തുന്നുണ്ട്. വിശദമായി വായിക്കാം...

കങ്കണ റാണവത് നായികയായി അഭിനയിച്ച രണ്ട് സിനിമകളാണ് മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി റാണി, പങ്ക എന്നീ സിനിമകള്‍. മണികര്‍ണികയുടെ സംവിധാനത്തില്‍ കുറച്ച് ഭാഗം ചെയ്തതും നടി തന്നെയായിരുന്നു. ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഇന്ത്യന്‍ ഇതിഹാസ ചിത്രമായിരുന്നിത്.
മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരത്തിൽ തിളങ്ങി കങ്കണ, നടിയുടെ ചിത്രങ്ങൾ കാണാം
ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതവും 1857- ലെ ഇന്ത്യന്‍ കലാപസമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുള്ള യുദ്ധവും ആണ് ഈ ചലച്ചിത്രത്തിലെ പ്രമേയം. അശ്വനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത സ്‌പോര്‍സ് ചിത്രമാണ് പങ്ക. കബഡിയുമായി ബന്ധപ്പെടുത്തി ഒരുക്കിയ ചിത്രവും വമ്പന്‍ ജനപ്രീതി നേടി എടുത്തിരുന്നു.
Recommended Video
പുരസ്‌കാരം ലഭിച്ചതിന് ശേഷം ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയില്‍ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കങ്കണ. ഇരു സിനിമകളുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചവരോടും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊക്കെ നടി നന്ദി സ്‌നേഹവും സന്തോഷവും അറിയിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











