മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ പകുതിയും ചിത്രീകരിക്കുന്നത് ഭൂമിയില്‍ നിന്നല്ല! പിന്നെ എവിടെന്നാണ്?

Recommended Video

കുഞ്ഞാലിമരക്കാർ: കടലില്‍ അങ്കം വെട്ടാനൊരുങ്ങി മമ്മൂട്ടി | filmibeat Malayalam

മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ക്രിസ്മസിന് മുന്നോടിയായി മാസ്റ്റര്‍പീസ് എന്ന സിനിമയാണ് റിലീസിനെത്തുന്നത്. നിലവില്‍ അണിയറിയില്‍ ഒരുപാട് സിനിമകളാണ് ഒരുങ്ങി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ ജീവിതയെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നതാണ്.

അടുത്ത ബിഗ് റിലീസ് സിനിമയായിട്ടാണ് കുഞ്ഞാലി മരക്കാര്‍ വരുന്നത്. അടുത്തിടെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ടീസര്‍ പുറത്ത് വന്നത്. വീരയോദ്ധക്കന്മാര്‍ നടത്തിയെ പോരാട്ടങ്ങളുടെ കഥ പറയുന്ന സിനിമ കൂടുതലും ചിത്രീകരിക്കുന്നത് കടലില്‍ നിന്നായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

 കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍


വീരയോദ്ധക്കളുടെ കഥയുമായി മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ വരാന്‍ പോവുകയാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

സിനിമയിലെ ഭാഗങ്ങള്‍

സിനിമയിലെ ഭാഗങ്ങള്‍

സിനിമയിലെ എഴുപത് ശതമാനത്തോളം ഭാഗങ്ങളും കടലില്‍ നിന്നുമായിരിക്കുമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ടീസറിലും കടലിലെ രംഗങ്ങളായിരുന്നു കൂടുതല്‍ ഉള്‍പ്പെടുത്തിയിരുന്നത്.

 ഒറ്റക്കണ്ണന്‍ കാവല്‍ക്കാരന്‍.

ഒറ്റക്കണ്ണന്‍ കാവല്‍ക്കാരന്‍.

ടീസറില്‍ പറഞ്ഞ പ്രകാരം ചിത്രത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ ഒറ്റക്കണ്ണനായ കാവല്‍ക്കാരനാണ്. ഈ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തീപാറുന്ന കണ്ണുകളുമായി മമ്മൂട്ടിയുടെ ലുക്കും പുറത്ത് വന്നിരുന്നു.

ദൃശ്യമികവ്

ദൃശ്യമികവ്


ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രംഗങ്ങളില്‍ നിന്നും മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ദൃശ്യമികവില്‍ ഞെട്ടിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. വിദേശത്ത് നിന്നുള്ള വിഎഫ്എക്‌സ് എന്ന സാങ്കേതിക മികവുകള്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കാന്‍ പോവുന്നത്.

 കുഞ്ഞാലി മരക്കാര്‍മാര്‍

കുഞ്ഞാലി മരക്കാര്‍മാര്‍


കോഴിക്കോട്ടെ സാമുതിരിയുടെ പടത്തലന്മാരായിരുന്നു കുഞ്ഞാലി മരക്കാര്‍മാര്‍. നാടിനെ സംരക്ഷിക്കാന്‍ വീരയോദ്ധക്കന്മാര്‍ നടത്തിയെ പോരാട്ടങ്ങളുടെ ഭീകരത ഓര്‍മ്മപ്പെടുത്തി കൊണ്ടായിരിക്കും ചിത്രം വരുന്നത്.

 നിര്‍മ്മാണം

നിര്‍മ്മാണം

ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് കുഞ്ഞാലി മരയ്ക്കാര്‍ നിര്‍മ്മിക്കാന്‍ പോവുന്നത്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, എന്നിങ്ങനെ പല ഭാഷകളിലാണ് ചിത്രം വരാന്‍ പോവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X